Type Here to Get Search Results !

Bottom Ad

കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം; ബിൽ പാസാക്കി ആസ്‌ത്രേലിയൻ ജനപ്രതിനിധി സഭ


മെൽബൺ: രാജ്യത്തെ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം നടപ്പിലാക്കി ആസ്‌ത്രേലിയ. ടിക് ടോക്, ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്‌സ്, ഇൻസ്റ്റഗ്രാം എന്നിവയുൾപ്പെടെയുള്ള സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളാണ് ആസ്‌ത്രേലിയയിൽ കുട്ടികൾക്ക് ഉപയോഗിക്കാൻ നിരോധനമേർപ്പെടുത്തിയത്. ഇത് സംബന്ധിച്ചുള്ള ബിൽ ആസ്‌ത്രേലിയൻ ജനപ്രതിനിധി സഭ പാസാക്കി.

ഇതു സംബന്ധിച്ചുള്ള ചർച്ചകൾ രാജ്യത്ത് സജീവമായിരുന്നു. നിയമലംഘനത്തിന് 50 ദശലക്ഷം ആസ്‌ത്രേലിയൻ ഡോളർ പിഴ ചുമത്തുന്ന ബില്ലിനെ രാജ്യത്തെ പ്രധാന പാർട്ടികളെല്ലാം പിന്തുണച്ചു. ഇതോടെ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം നടപ്പിലാക്കുന്ന ബിൽ ജനപ്രതിനിധി സഭ ബുധനാഴ്ച പാസാക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad