കാസര്‍കോട്: വൈദ്യുതി ലൈനുകള്‍ ആധുനിക വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് നഗരത്തിലെ പഴയ വൈദ്യുതി കമ്പികള്‍ മാറ്റി എബിസി ലൈനുകള്‍ സ്ഥാപിക്കുന്നു. ഇതോടെ നഗരത്തിലെ ഇടക്കിടെയുള്ള വൈദ്യുതി മുടക്കത്തിനും വോള്‍ട്ടേജ് ക്ഷാമത്തിനും പരിഹാരമാകുമെന്നും കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. അടുത്ത ആഴ്ചയിലായിരിക്കും ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവൃത്തി നടത്തുക. കൂടാതെ ദ്രവിച്ച എ പോള്‍ പോസ്റ്റുകള്‍ മാറ്റി പുതിയ പോസ്റ്റുകള്‍ സ്ഥാപിക്കും.
പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചെയര്‍മാന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, കൗന്‍സിലര്‍മാരായ രഞ്ജിത എ, ശ്രീലത എം, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രവീന്ദ്രന്‍ എ.വി, അസിസ്റ്റന്റ് എഞ്ചിനീയര്‍ എസ്.വി ബിജു, ഇലക്ട്രികല്‍ സെക്ഷന്‍ സബ് എഞ്ചിനീയര്‍മാരായ രമേഷ് കെ, ഫാത്തിമത്ത് തന്‍വീറ തസ്‌നീം എ, അഷ്‌റഫ് എടനീര്‍, കാസര്‍കോട് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഇല്ല്യാസ് ടി.എ, റഫീഖ് കെ.എംസംബന്ധിച്ചു. പ്രവൃത്തികള്‍ നടക്കുന്ന ദിവസങ്ങളില്‍ നഗരത്തിലെ പഴയ ബസ് സ്റ്റാന്റ്, ഫസ്റ്റ് ക്രോസ്സ് റോഡ്, സെകന്റ് ക്രോസ്സ് റോഡ്, എം.ജി റോഡ്, ഫോര്‍ട്ട് റോഡ്, മാര്‍ക്കറ്റ് റോഡ് ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്നും എല്ലാ വ്യാപാരികളും പ്രവൃത്തിയുമായി സഹകരിക്കണമെന്നും ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു.
Post a Comment
0 Comments