Type Here to Get Search Results !

Bottom Ad

കാസര്‍കോട് നഗരസഭയിലെ വാര്‍ഡ് വിഭജനം; മുസ്്‌ലിംലീഗ് അപ്പീല്‍ നല്‍കും


കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ വാര്‍ഡ് വിഭജനം അശാസ്ത്രീയവും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും ഇതു നിയമപരമായി ചോദ്യം ചെയ്യുമെന്നും മുനിസിപ്പല്‍ മുസ്്‌ലിം ലീഗ് പ്രസിഡന്റ്് കെ.എം ബഷീറും ജനറല്‍ സെക്രട്ടറി ഹമീദ് ബെദിരയും പറഞ്ഞു. നഗരസഭ വാര്‍ഡുകളുടെ അതിര്‍ത്തികളെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് ഉദ്യോഗസ്ഥന്മാര്‍ വിഭജനം നടത്തിയത്. ജനസംഖ്യാനുപാതത്തില്‍ വീടുകളുടെ എണ്ണം ക്രമപ്പെടുത്തണമെന്നും വാര്‍ഡുകളുടെ വേര്‍തിരിവ് സ്വാഭാവിക അതിര്‍ത്തികളുടെ അടിസ്ഥാനത്തിലായിരിക്കണം എന്നുമാണ് പ്രധാന മാനദണ്ഡങ്ങള്‍ ഇവരണ്ടും പൂര്‍ണമായി പാലിക്കപ്പെട്ടിട്ടില്ല. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad