Type Here to Get Search Results !

Bottom Ad

അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ വീട്ടില്‍ മോഷണം; ഹോം നഴ്സ് അറസ്റ്റില്‍


പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച ഹോം നഴ്സിനെ പിടികൂടി. തിരുവനന്തപുരം പാറശാല സ്വദേശി റംഷാദിനെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

കലൂര്‍ കറുകപ്പിള്ളിയിലെ വീട്ടില്‍നിന്ന് 37 ഗ്രാം ആഭരണങ്ങളും 7500 രൂപയുമാണ് ഇയാള്‍ മോഷ്ടിച്ചത്. കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും മോഷണം പോയതായി ഇന്നലെയാണ് വീട്ടുകാരുടെ അറിയുന്നത്. തുടര്‍ന്ന് മഅ്ദനിയുടെ മകന്‍ സലാഹുദീന്‍ അയ്യൂബി എളമക്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വീട്ടിലെയും സമീപത്തെയും സിസിടിവി ദൃശ്യം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹോം നഴ്സായ റംഷാദിനെ കസ്റ്റഡിയിലെടുത്ത്. ഇയാളെ വിശദമായി ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. ഇയാള്‍ സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റംഷാദിനെതിരെ കേരളത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 30 മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad