നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്യുന്ന നിരവധി പദ്ധതികള്‍ നാം നിരന്തരം കാണാറുണ്ട്. ഇത്തരത്തില്‍ ഒരു വാഗ്ദാനവുമായി രംഗത്തെത്തി നിരവധി ആളുകളില്‍ നിന്ന് പണം തട്ടിയ ഒരു കേസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിക്ഷേപത്തിന് ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് 42 ലക്ഷം രൂപ തട്ടിയ കേസില്‍ 19കാരന്‍ പിടിയിലായ സംഭവമാണ് ചര്‍ച്ചയാകുന്നത്.
ഏകദേശം 200 പേരില്‍ നിന്ന് 19കാരന്‍ ഇത്തരത്തില്‍ ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രാജസ്ഥാനിലെ അജ്മീര്‍ സ്വദേശിയായ കാഷിഫ് മിര്‍സയാണ് കേസില്‍ അറസ്റ്റിലായത്. കേസിലെ പ്രതിയായ 19കാരന്‍ 11ാം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്ന് പൊലീസ് പറയുന്നു.
നിക്ഷേപത്തിന് ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍ നിന്നാണ് ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ പ്രതി പണം തട്ടിയത്. 99,999 രൂപ നിക്ഷേപിച്ചാല്‍ 13 ആഴ്ചകള്‍ പിന്നിടുമ്പോള്‍ 1,39,999 രൂപ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. തുടക്കത്തില്‍ പലര്‍ക്കും ലാഭ വിഹിതവും ഇയാള്‍ നല്‍കിയിരുന്നു.
Post a Comment
0 Comments