സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ഇത് നല്ല കാലം. സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ ഇടിവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 135 രൂപ കുറഞ്ഞ് 7,085 രൂപയിലെത്തി വില. ഇതോടെ പവന് 1,080 രൂപ കുറഞ്ഞ് 56,680 രൂപയിലെത്തി. അന്താരാഷ്ട്ര വിലയില്‍ ഉണ്ടായ ഇടിവിനെ തുടര്‍ന്നാണ് സംസ്ഥാനത്തും സ്വര്‍ണ വില താഴ്ന്നത്.
സ്വര്‍ണ വില കുത്തനെ ഉയര്‍ന്നതിന് പിന്നാലെ യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡായ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 110 രൂപ കുറഞ്ഞ് ഗ്രാമിന് 5,840 രൂപയായി. ഇതോടെ 18 കാരറ്റ് സ്വര്‍ണത്തിന് 46,720 രൂപയായി കുറഞ്ഞു. വെള്ളിയ്ക്കും വില ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 97 രൂപയിലെത്തി.
നവംബര്‍ ഒന്നിന് 59,080 രൂപയെന്ന റിക്കോര്‍ഡ് വിലയിലെത്തിയ സ്വര്‍ണത്തിന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഇടിയുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണത്തിന് വില ഇടിഞ്ഞു. ഇതോടെ ഔണ്‍സിന് അന്താരാഷ്ട്ര വിപണിയില്‍ 2,617 ഡോളറിലെത്തി. സ്വര്‍ണത്തിന് ഇനിയും വില ഇടിയുമെന്നാണ് വിലയിരുത്തല്‍.
Post a Comment
0 Comments