കാസര്‍കോട്: കോണ്‍ഗ്രസ് നേതാവായിരുന്ന ആദൂര്‍, പൊസോളിഗെയിലെ ടി. ബാലകൃഷ്ണന്‍ എന്ന കുണ്ടാര്‍ ബാലനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കുറ്റക്കാരനാണെന്നു കോടതി. ആദൂര്‍, കുണ്ടാര്‍ ടെമ്പിളിനു സമീപത്തെ ഓബി രാധാകൃഷ്ണന്‍ എന്ന വി. രാധാകൃഷ്ണ(32)നെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. ശിക്ഷാവിധി നാളെ പ്രസ്താവിക്കും. മറ്റു മൂന്നു പ്രതികളായ കട്ടത്തുബയലിലെ വിജയന്‍, കുണ്ടാറിലെ കെ. കുമാരന്‍, അത്തനാടി ഹൗസിലെ ദിലീപ് കുമാര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 2008 മാര്‍ച്ച് 27നാണ് കേസിനാസ്പദമായ സംഭവം.<br>രാഷ്ട്രീയ വിരോധം വച്ചാണ് കോണ്‍ഗ്രസ് നേതാവായ ബാലനെ കുത്തിക്കൊന്നതെന്നാണ് കേസ്. ആദൂര്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ഡിറ്റാച്ച്‌മെന്റ് യൂണിറ്റ് ആണ് അന്വേഷിച്ചത്. സ്റ്റേറ്റ് ക്രൈംബ്രാഞ്ചാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
കോണ്‍ഗ്രസ് നേതാവ് കുണ്ടാര്‍ ബാലന്‍ കൊലക്കേസ്; ഒന്നാം പ്രതി കുറ്റക്കാരന്‍, മൂന്നു പേരെ വെറുതെ വിട്ടു, ശിക്ഷാവിധി നാളെ
15:27:00
0
കാസര്‍കോട്: കോണ്‍ഗ്രസ് നേതാവായിരുന്ന ആദൂര്‍, പൊസോളിഗെയിലെ ടി. ബാലകൃഷ്ണന്‍ എന്ന കുണ്ടാര്‍ ബാലനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കുറ്റക്കാരനാണെന്നു കോടതി. ആദൂര്‍, കുണ്ടാര്‍ ടെമ്പിളിനു സമീപത്തെ ഓബി രാധാകൃഷ്ണന്‍ എന്ന വി. രാധാകൃഷ്ണ(32)നെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. ശിക്ഷാവിധി നാളെ പ്രസ്താവിക്കും. മറ്റു മൂന്നു പ്രതികളായ കട്ടത്തുബയലിലെ വിജയന്‍, കുണ്ടാറിലെ കെ. കുമാരന്‍, അത്തനാടി ഹൗസിലെ ദിലീപ് കുമാര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 2008 മാര്‍ച്ച് 27നാണ് കേസിനാസ്പദമായ സംഭവം.<br>രാഷ്ട്രീയ വിരോധം വച്ചാണ് കോണ്‍ഗ്രസ് നേതാവായ ബാലനെ കുത്തിക്കൊന്നതെന്നാണ് കേസ്. ആദൂര്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ഡിറ്റാച്ച്‌മെന്റ് യൂണിറ്റ് ആണ് അന്വേഷിച്ചത്. സ്റ്റേറ്റ് ക്രൈംബ്രാഞ്ചാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
Tags
Post a Comment
0 Comments