കാഞ്ഞങ്ങാട്: ചേറ്റുകുണ്ടില്‍ പൊലീസ് വേഷത്തിലെത്തിയ സംഘം കാര്‍ തടഞ്ഞു സിനിമാ സ്‌റ്റൈലില്‍ വ്യാപാരിയുടെ ഒന്നരലക്ഷം കൊള്ളയടിച്ചു. നോര്‍ത്ത് കോട്ടച്ചേരിയിലെ വ്യാപാരി ശന ഷംസുവിന്റെ പണമാണ് തട്ടിയെടുത്തത്. വീട്ടില്‍ നിന്നും സ്വന്തം കാറില്‍ കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു വ്യാപാരി ചേറ്റുകുണ്ടിലെത്തിയപ്പോള്‍ മറ്റൊരു കാറിലെത്തിയ സംഘംഷംസുവിന്റെ കാര്‍ തടഞ്ഞു. സംഘത്തിലെ ഒരാള്‍ പൊലീസ് വേഷത്തിലായിരുന്നു. പൊലീസാണെന്നും വാഹനം പരിശോധിക്കണമെന്നും പറഞ്ഞു. തുടര്‍ന്ന് കാറിലുണ്ടായിരുന്ന ഒന്നരലക്ഷം രൂപയും ബാഗും കൈക്കലാക്കി. ശേഷം കടയിലേക്ക് സ്വന്തം കാറില്‍ പോകാന്‍ പറഞ്ഞു. കടയും പരിശോധിക്കണമെന്നും തങ്ങള്‍ പിന്നാലെ വാഹനത്തില്‍ വരുമെന്ന് പറഞ്ഞു. വ്യാപാരി കടയിലെത്തിയിട്ടും ഏറെ നേരം കഴിഞ്ഞിട്ടും 'പൊലീസിനെ' കാണാതായതോടെയാണ് പണം കൊള്ളയടിച്ചതാണെന്ന് റിയുന്നത്. കെ.എല്‍ 01 എന്ന നമ്പറില്‍ തുടങ്ങുന്ന കാറിലാണ് സംഘമെത്തിയതെന്ന് കരുതുന്നു. ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി.
പൊലീസ് വേഷത്തിലെത്തി കാര്‍ തടഞ്ഞ് വ്യാപാരിയുടെ ഒന്നരലക്ഷം കൊള്ളയടിച്ചു
18:28:00
0

Tags
Post a Comment
0 Comments