Type Here to Get Search Results !

Bottom Ad

ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം; വധൂവരന്മാരടക്കം 26 മരണം


പാകിസ്ഥാനിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് അപകടം. വധൂവരന്മാരടക്കം 26 പേർ മരിച്ചു. പാകിസ്താനിലെ ഗിൽജിത് -ബാൾട്ടിസ്താൻ പ്രവിശ്യയിലെ ദിയാമെർ ജില്ലയിയാണ് അപകടം. ഗിൽജിത് -ബാൾട്ടിസ്താനിലെ അസ്തോറിൽനിന്ന് പഞ്ചാബിലെ ചക്വാലിലേക്ക് പോകുകയായിരുന്നു സംഘം. അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടു. ബസ് അമിത വേ​ഗതയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. വധു ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. 13 പേരുടെ മൃതദേഹമാണ് നദിയിൽനിന്ന് കണ്ടെടുത്തത്. അതേസമയം കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഓഗസ്റ്റിൽ രണ്ടിന് പാകിസ്ഥാനിൽ വ്യത്യസ്ത ബസ് അപകടങ്ങളിൽ 36 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad