മുളിയാര്‍: ജനങ്ങളുടെ കാല്‍നട സഞ്ചാര സ്വാതന്ത്ര്യത്തിനും വ്യാപാരികള്‍ക്ക് കച്ചവടത്തിനും തടസമാകുന്ന തരത്തില്‍ ബോവിക്കാനം ടൗണില്‍ പുതുതായി ഓട്ടോ റിക്ഷാ സ്റ്റാന്റ് അവദിക്കാനുള്ള നീക്കത്തില്‍ നിന്നും മോട്ടോര്‍ വാഹന വകുപ്പും ഗ്രാമ പഞ്ചായത്തും പിന്‍മാറണമെന്ന് മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. നിലവില്‍ ബോവിക്കാനത്ത് ജീപ്പ് ടാക്‌സി സ്റ്റാന്റിന് പുറമെ രണ്ടിടത്ത് അംഗീകൃത ഓട്ടോസ്റ്റാന്റ് നിലവിലുണ്ട്.
ഈ മേഖല വിപുലപ്പെ ടുത്തി മൂന്നാമതൊരിടം ആവശ്യപ്പെടുന്നവര്‍ക്ക് ഓട്ടോ റിക്ഷാ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതിന് പകരം ജനത്തിരക്കുള്ള ടൗണില്‍ ബസ് കാത്തിരിപ്പിന് തടസമാകുന്ന തരത്തില്‍ പുതിയ പാര്‍ക്കിംഗ് മേഖല അവദിക്കുന്നത് അംഗീകരിക്കാനാകില്ല.
വ്യാപാരികളുടെയും സന്നദ്ധ രാഷ്ട്രീയ സംഘടനകളുടെയും പൊതു ജനങ്ങളുടെയും ഓട്ടോ തൊഴിലാളി യൂണിയനുകളുടെയും അഭിപ്രായത്തെ മുഖവിലക്കെടു ക്കാതിരുന്നതാണ് രണ്ടുനാള്‍ മുമ്പുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും യോഗം ചൂണ്ടിക്കാട്ടി. 25ന് നടക്കുന്ന ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് മുന്നൊരുക്കം
ലീഡേഴ്‌സ് കോണ്‍ക്ലൈവ് ക്യാമ്പ് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡണ്ട് ബിഎം. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു. ട്രഷറര്‍ മാര്‍ക്ക് മുഹമ്മദ്, ബി.കെ.ഹംസ, അബ്ദുല്ല ഡെല്‍മ പ്രസംഗിച്ചു.
Post a Comment
0 Comments