ഇടതുപക്ഷ ജനാധിപത്യ മുന്നണി വിട്ട് പിവി അൻവർ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) നേതാക്കളുമായി ശനിയാഴ്ച ചർച്ച നടത്തിയതായി റിപ്പോർട്ട്. അൻവർ തൻ്റെ പുതിയ രാഷ്ട്രീയ പാർട്ടി നാളെ പ്രഖ്യാപിക്കുമെന്നിരിക്കെയാണ് സംഭവവികാസം. സംസ്ഥാനത്തെ ഐയുഎംഎൽ (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്) നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ കെടിഡിസി റെയിൻ ഡ്രോപ്സ് ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ലീഗ് തമിഴ്‌നാട് ജനറൽ സെക്രട്ടറി കെഎഎം മുഹമ്മദ് അബൂബക്കറും മറ്റ് സംസ്ഥാന നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
പിവി അൻവർ ഡിഎംകെയിൽ? തമിഴ്‌നാട്ടിലെ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയാതായി റിപ്പോർട്ട്
21:57:00
0
ഇടതുപക്ഷ ജനാധിപത്യ മുന്നണി വിട്ട് പിവി അൻവർ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) നേതാക്കളുമായി ശനിയാഴ്ച ചർച്ച നടത്തിയതായി റിപ്പോർട്ട്. അൻവർ തൻ്റെ പുതിയ രാഷ്ട്രീയ പാർട്ടി നാളെ പ്രഖ്യാപിക്കുമെന്നിരിക്കെയാണ് സംഭവവികാസം. സംസ്ഥാനത്തെ ഐയുഎംഎൽ (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്) നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ കെടിഡിസി റെയിൻ ഡ്രോപ്സ് ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ലീഗ് തമിഴ്‌നാട് ജനറൽ സെക്രട്ടറി കെഎഎം മുഹമ്മദ് അബൂബക്കറും മറ്റ് സംസ്ഥാന നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
Tags
Post a Comment
0 Comments