Type Here to Get Search Results !

Bottom Ad

അര്‍ശാദിനെയും കാത്ത് കടലോരം; കോയിപ്പാടിയിലെ യുവാവിനെ കണ്ടെത്താന്‍ രണ്ടാം ദിവസവും തിരച്ചില്‍ തുടരുന്നു


കുമ്പള: മീന്‍ പിടുത്തത്തിനിടെ ഒഴുക്കില്‍പ്പെട്ടുവെന്ന് കരുതുന്ന കുമ്പള കോയിപ്പാടിയിലെ യുവാവിനെയും കാത്ത് കടലോരം. കോയിപ്പാടി മത്സ്യഗ്രാമത്തിലെ ഫാത്തിമയുടെ മകന്‍ അര്‍ശാദിനെ (19) ചൊവ്വാഴ്ച വൈകിട്ടോടെയാണ് കാണാതായത്. ബുധനാഴ്ച പുലര്‍ച്ച വരെ നാട്ടുകാരടക്കം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായില്ല. മത്സ്യബന്ധനത്തിനു ഉപയോഗിക്കുന്ന തോണികളില്‍ മത്സ്യത്തൊഴിലാളികള്‍ പുലര്‍ച്ച വരെ തിരച്ചില്‍ നടത്തി. ശക്തമായ കടലൊഴുക്ക് തിരച്ചിലിന് തടസമായും നില്‍ക്കുന്നുണ്ട്. ഇന്ന് രാവിലെയും മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങി തോണികളില്‍ തിരച്ചില്‍ നടത്തിവരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad