കാഞ്ഞങ്ങാട്: ആക്രിസാധനങ്ങള്‍ പെറുക്കാനെത്തിയ 50കാരിയായ നാടോടി സ്ത്രീക്ക് നേരെ മാനഭംഗ ശ്രമം. അതിക്രമം ചെറുക്കുന്നതിനിടെ തലക്കടിയേറ്റ് ഗുരുതര പരിക്കേറ്റു. സംഭവത്തില്‍ പാണത്തൂര്‍ ചെമ്പേരി സ്വദേശി റമീസ് (36) എതിരെ വധശ്രമത്തിന് കേസെടുത്ത് രാജപുരം ഇന്‍സ്‌പെക്ടര്‍ പി. രാജേഷ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെ പാണത്തൂര്‍ ചെമ്പേരി ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. ആക്രിസാധനങ്ങള്‍ പെറുക്കുന്നതിനിടയില്‍ യുവതിയെ മദ്യലഹരിയിലായിരുന്ന റമീസ് കയറിപ്പിടിക്കുകയായിരുന്നു. ഈസമയം യുവതി കൈയിലുണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് തടയാന്‍ ശ്രമിച്ചു. ഇതോടെ പ്രകോപിതനായ റമീസ് ഇരുമ്പുവടി പിടിച്ചുവാങ്ങി യുവതിയുടെ തലക്കടിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയവര്‍ യുവതിയെ ആശുപത്രിയിലെത്തിച്ചു. കാഞ്ഞങ്ങാട് ആവിക്കരക്ക് സമീപം താമസിക്കുന്ന സ്ത്രീയാണ് അക്രമത്തിനിരയായത്. പിടി വലിക്കിടെ റമീസിന്റെ തലക്കു പരിക്കേറ്റു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
നാടോടി സ്ത്രീക്കുനേരെ മാനഭംഗശ്രമം: യുവാവ് അറസ്റ്റില്‍
17:53:00
0

Tags
Post a Comment
0 Comments