തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം വാമനപുരം പാർക്ക് ജംഗ്ഷനിലാണ് അപകടമുണ്ടായത്. സ്‌കൂട്ടർ യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ മുന്നിലെ വാഹനം ബ്രേക്ക് ചവിട്ടിയപ്പോൾ പിന്നാലെ വന്ന എക്സോർട്ട് വാഹനങ്ങൾ ഓരോന്നായി ഇടിക്കുകയായിരുന്നു.
രണ്ട് പൊലീസ് വാഹനങ്ങളും ഒപ്പമുണ്ടായിരുന്ന ആംബുലൻസുമാണ് അപകടത്തിൽപെട്ടത്. റോഡിൽ നിന്ന് പെട്ടെന്ന് തിരിഞ്ഞ സ്‌കൂട്ടർ യാത്രക്കാരിയെ പിടിക്കാതിരിക്കാൻ മുന്നിൽ പോയ എസ്‌കോർട്ട് വാഹനം സഡൻ ബ്രേക്ക് ചെയ്‌ത് നിർത്തുകയും പിന്നാലെ വന്ന വാഹനങ്ങൾ ഒന്നിന് പുറകെ ഒന്നായി ഇടിക്കുകയുമായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.
Post a Comment
0 Comments