ഉപ്പള: വില്‍പ്പനക്ക് വീട്ടില്‍ സൂക്ഷിച്ച രണ്ടു കിലോ കഞ്ചാവും രണ്ടു ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും പിടികൂടി. നിരവധി കേസുകളിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. മണിമുണ്ടയിലെ ഹര്‍ഷിദി (38)നെയാണ് മഞ്ചേശ്വരം എസ്.ഐ നിഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചതായി പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രി പരിശോധന നടത്തിയത്. ഹര്‍ഷിദിനെ മാസങ്ങള്‍ക്ക് മുമ്പ് രണ്ടരകിലോ കഞ്ചാവുമായി കുമ്പള എക്സൈസ് സംഘം അറസ്റ്റു ചെയ്തിരുന്നു. ഇത് കൂടാതെ പലതവണ മയക്കുമരുന്നുമായി പിടിയിലായിട്ടുണ്ട്. പ്രതിയെ ഇന്നുച്ചയോടെ കോടതിയില്‍ ഹാജരാക്കും.
വീട്ടില്‍ സൂക്ഷിച്ച കഞ്ചാവും എം.ഡി.എം.എയും പിടികൂടി; പ്രതി അറസ്റ്റില്‍
17:43:00
0
ഉപ്പള: വില്‍പ്പനക്ക് വീട്ടില്‍ സൂക്ഷിച്ച രണ്ടു കിലോ കഞ്ചാവും രണ്ടു ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും പിടികൂടി. നിരവധി കേസുകളിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. മണിമുണ്ടയിലെ ഹര്‍ഷിദി (38)നെയാണ് മഞ്ചേശ്വരം എസ്.ഐ നിഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചതായി പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രി പരിശോധന നടത്തിയത്. ഹര്‍ഷിദിനെ മാസങ്ങള്‍ക്ക് മുമ്പ് രണ്ടരകിലോ കഞ്ചാവുമായി കുമ്പള എക്സൈസ് സംഘം അറസ്റ്റു ചെയ്തിരുന്നു. ഇത് കൂടാതെ പലതവണ മയക്കുമരുന്നുമായി പിടിയിലായിട്ടുണ്ട്. പ്രതിയെ ഇന്നുച്ചയോടെ കോടതിയില്‍ ഹാജരാക്കും.
Tags
Post a Comment
0 Comments