കാസര്‍കോട്: വീട്ടില്‍ സൂക്ഷിച്ച പന്നി പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പരുക്കേറ്റു. കരിവേടകം, ബണ്ടങ്കൈയിലെ മോഹനന് (40) ആണ് പരിക്കേറ്റത്. ഇയാളെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. വീട്ടില്‍ വെച്ച് പന്നി പടക്കം അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതിനിടയില്‍ പൊട്ടി ത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ ബേഡകം പൊലീസ് മോഹനനെതിരെ സ്വമേധയാ കേസെടുത്തു. വിവരമറിഞ്ഞ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് രവീന്ദ്രനും സംഘവും മോഹനന്റെ വീട്ടിലെത്തി അന്വേഷണം നടത്തി. സ്‌ഫോടനത്തില്‍ ജനലുകള്‍ക്കും വാതിലുകള്‍ക്കും നാശം സംഭവിച്ചു.
വീട്ടില്‍ സൂക്ഷിച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പരുക്കേറ്റു
16:01:00
0
കാസര്‍കോട്: വീട്ടില്‍ സൂക്ഷിച്ച പന്നി പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പരുക്കേറ്റു. കരിവേടകം, ബണ്ടങ്കൈയിലെ മോഹനന് (40) ആണ് പരിക്കേറ്റത്. ഇയാളെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. വീട്ടില്‍ വെച്ച് പന്നി പടക്കം അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതിനിടയില്‍ പൊട്ടി ത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ ബേഡകം പൊലീസ് മോഹനനെതിരെ സ്വമേധയാ കേസെടുത്തു. വിവരമറിഞ്ഞ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് രവീന്ദ്രനും സംഘവും മോഹനന്റെ വീട്ടിലെത്തി അന്വേഷണം നടത്തി. സ്‌ഫോടനത്തില്‍ ജനലുകള്‍ക്കും വാതിലുകള്‍ക്കും നാശം സംഭവിച്ചു.
Tags
Post a Comment
0 Comments