Type Here to Get Search Results !

Bottom Ad

ഇനി ബാഗില്ലാതെ സ്‌കൂളില്‍ പോകാം; പത്തു ദിവസം ബാഗ് ഒഴിവാക്കി എന്‍സിഇആര്‍ടി


ഡല്‍ഹി: പത്തു ദിവസം ബാഗില്ലാതെ സ്‌കൂളില്‍ പോകുന്ന കുട്ടികള്‍. മനോഹരമായ ആ കാഴ്ച ഇനി സാധ്യമാകും. വിദ്യാര്‍ഥികളുടെ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ലക്ഷ്യം വച്ച് ബാഗില്ലാത്ത പത്തു ദിവസങ്ങളെന്ന നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുകയാണ് ഡല്‍ഹി ഡയറക്ടറേറ്റ് ഓഫ് എഡ്യുക്കേഷന്‍. ആറു മുതല്‍ എട്ടു വരെയുള്ള ക്ലാസുകള്‍ക്കായാണ് നിര്‍ദ്ദേശം. എന്‍സിഇആര്‍ടിയാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കിയത്. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. ബാഗ് ഉള്‍പ്പെടാത്ത ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ചരിത്ര സ്മാരകങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും വിനോദ സഞ്ചാരകേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിക്കുന്നതാണ് പുതിയ മാര്‍ഗരേഖ. ഇതോടൊപ്പം ഈ ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കലാകാരന്മാരെയും കരകൗശല വിദഗ്ധരെയും സന്ദര്‍ശിക്കാനും ആശയവിനിമയം നടത്താനും ഇതിലൂടെ സാധ്യമാകും. വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ പദ്ധതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad