കാസര്‍കോട്: വീട്ടിന്റെ സിറ്റൗട്ടില്‍ വച്ച് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മഞ്ചേശ്വരം, മിയാപ്പദവ്, പള്ളത്തടുക്കയിലെ പരേതനായ ദാതുമൂല്യയുടെ മകന് അശോക് (43)ആണ് വ്യാഴാഴ്ച രാവിലെ മംഗ്ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. സെപ്തംബര്‍ 18ന് രാത്രി 8ന് ആണ് അശോകിനു പാമ്പ് കടിയേറ്റത്. ബഹളം വച്ചതോടെ വീട്ടുകാരെത്തി പാമ്പിനെ തല്ലിക്കൊല്ലുകയും അശോകിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മാതാവ്: ലളിത. ഭാര്യ: പ്രമീള. മക്കള്‍: പ്രജ്വല്‍, ധന്യ. സഹോദരങ്ങള്‍: പ്രകാശ്, രവി, പ്രേമ, മമത, രേഖ.<br>അതേ സമയം അശോകിനെ കടിച്ചത് മുഴമൂക്കന്‍ കുഴിമണ്ഡലിയാണെന്നു സ്ഥിരീകരിച്ചു.
വീട്ടിന്റെ സിറ്റൗട്ടില്‍ വച്ച് പാമ്പു കടിയേറ്റ് യുവാവ് മരിച്ചു
12:06:00
0
കാസര്‍കോട്: വീട്ടിന്റെ സിറ്റൗട്ടില്‍ വച്ച് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മഞ്ചേശ്വരം, മിയാപ്പദവ്, പള്ളത്തടുക്കയിലെ പരേതനായ ദാതുമൂല്യയുടെ മകന് അശോക് (43)ആണ് വ്യാഴാഴ്ച രാവിലെ മംഗ്ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. സെപ്തംബര്‍ 18ന് രാത്രി 8ന് ആണ് അശോകിനു പാമ്പ് കടിയേറ്റത്. ബഹളം വച്ചതോടെ വീട്ടുകാരെത്തി പാമ്പിനെ തല്ലിക്കൊല്ലുകയും അശോകിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മാതാവ്: ലളിത. ഭാര്യ: പ്രമീള. മക്കള്‍: പ്രജ്വല്‍, ധന്യ. സഹോദരങ്ങള്‍: പ്രകാശ്, രവി, പ്രേമ, മമത, രേഖ.<br>അതേ സമയം അശോകിനെ കടിച്ചത് മുഴമൂക്കന്‍ കുഴിമണ്ഡലിയാണെന്നു സ്ഥിരീകരിച്ചു.
Tags
Post a Comment
0 Comments