Type Here to Get Search Results !

Bottom Ad

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; സി.പി.എം നേതാവും വ്യാപാരിയും അറസ്റ്റില്‍


കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സിപിഎം പ്രാദേശിക നേതാവും വ്യാപാരിയും അറസ്റ്റില്‍. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും നിലവിലെ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ അട്ടകണ്ടം മുളന്‍ വീട്ടില്‍ എം.വി തമ്പാന്‍ (55), അട്ടകണ്ടം തട്ടാംക്കോലിലെ റബ്ബര്‍ വ്യാപാരി തായന്നൂര്‍ സര്‍ക്കാരി തുണ്ടുപറമ്പില്‍ ഹൗസില്‍ സജി (51) എന്നിവരെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റു ചെയ്തത്.

വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ മാസം ജില്ലാശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ കൂടെ സജിയും ഉണ്ടായിരുന്നു. ഡോക്ടറെ കണ്ടതും സംസാരിച്ചതും എല്ലാം സജിയായിരുന്നു. ഡോക്ടര്‍മാരോട് പെണ്‍കുട്ടിയുടെ വയസ് 19 ആണെയെന്ന് സജി പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണ് ഡോക്ടര്‍മാര്‍ കൂടെയുണ്ടായ സജിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച കടുത്ത വയറുവേദന തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പരിശോധനക്ക് എത്തിയപ്പോള്‍ പെണ്‍കുട്ടി ഡോക്ടറോട് വയസ് 16 പറയുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് വിവരം പൊലിസ് കൈമാറുകയായിരുന്നു. ഹോസ്ദുര്‍ഗ് പൊലീസ് പെണ്‍കുട്ടിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ച് ഗര്‍ഭിണിയാക്കിയ കാര്യം പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്.ഇതിനെ തുടര്‍ന്ന് കേസ് അമ്പലത്തറ പൊലീസിന് കൈമാറുകയായിരുന്നു. പോക്‌സോ നിയമപ്രകാരം രണ്ടു കേസുകള്‍ ചുമത്തി അമ്പലത്തറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ദാമോധരന്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad