Type Here to Get Search Results !

Bottom Ad

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം; പാലക്കാട് സ്വദേശി അറസ്റ്റില്‍


കരിപ്പുര്‍ വിമാനത്താവളത്തില്‍ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച പ്രതി അറസ്റ്റില്‍. പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസാണ് അറസ്റ്റിലായത്. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബൂദാബിയിലേക്ക് പോകേണ്ട എയര്‍ അറേബ്യ വിമാനത്തിന് ബോംബ് ഭീഷണി സന്ദേശമാണ് ഇയാള്‍ അയച്ചത്. 29നാണ് ഇയാള്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് ഡയറക്ടര്‍ക്ക് ഇമെയില്‍ വഴി അയക്കുന്നത്.കരിപ്പൂര്‍-അബുദാബി വിമാനം നിങ്ങള്‍ കാന്‍സല്‍ ചെയ്യണം അല്ലെങ്കില്‍ വിമാനം പൂര്‍ണമായും തകരും. വിമാനത്തിനകത്തുള്ള മുഴുവന്‍ യാത്രക്കാരുടെയും കുടുംബങ്ങളോട് നിങ്ങള്‍ മറുപടി പറയേണ്ടി വരും. അതുകൊണ്ട് നിങ്ങള്‍ വിമാനം അടുത്ത ദിവസത്തേക്ക് ഷെഡ്യൂള്‍ ചെയ്യണമെന്നുമായിരുന്നു ഭീഷണി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad