കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കെ.ടി ജലീല്‍ എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ സമസ്ത കാന്തപുരം വിഭാഗം നേതാവ് മുഹമ്മദലി കിനാലൂര്‍. കെ.ടി ജലീല്‍ ആര്‍എസ്എസിന് വടി നല്‍കുകയാണെന്ന് മുഹമ്മദലി കിനാലൂര്‍ പറഞ്ഞു. കുറ്റകൃത്യങ്ങളെ ഒരു സമുദായത്തിന്റെ തലയില്‍ കെട്ടിവെക്കുന്നത് ദുരുദ്ദേശപരമാണ്. മലപ്പുറത്ത് സ്വര്‍ണക്കടത്ത് കേസില്‍ പിടികൂടുന്ന 99 ശതമാനം പേരും മുസ്‌ലിംകളാണെന്നാണ് കെ.ടി ജലീലിന്റെ പ്രസ്താവന. ഈ വാദം നാളെ ദേശീയതലത്തില്‍ സംഘപരിവാര്‍ ഏറ്റെടുക്കാന്‍ സാധ്യതയുള്ളതാണ്.
കൂടാതെ മുസ്‌ലിംകള്‍ക്കും മലപ്പുറത്തിനുമെതിരായ കാമ്പയിനാക്കി മാറ്റാനും സാധ്യതയുണ്ട്. മതനേതാക്കളല്ല ഈ വിഷയത്തില്‍ നിലപാട് പറയേണ്ടത്. സംസ്ഥാനം ഭരിക്കുന്നവര്‍ നിലപാട് പറയട്ടെ. ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തുന്നതെന്ന് അന്വേഷിക്കട്ടെ. അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കണം. അതിനായി ആഭ്യന്തര വകുപ്പിനെ പ്രേരിപ്പിക്കാന്‍ ബാധ്യതയുള്ള ഒരാള്‍ എല്ലാ കുറ്റവും സമുദായത്തിന് മേല്‍ ചാര്‍ത്തുന്നത് ശരിയല്ല. ഇത് ആത്യന്തികമായി ഗുണം ചെയ്യുക സംഘ്പരിവാറിനായിരിക്കുമെന്നും മുഹമ്മദലി കിനാലൂര്‍ വ്യക്തമാക്കി.
Post a Comment
0 Comments