കാഞ്ഞങ്ങാട്: പെരിയ ഇരട്ട കൊലക്കേസിന്റെ സാക്ഷി വിസ്താരം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. കേസില്‍ ഉടന്‍ എറണാകുളം സിബിഐ കോടതി ജഡ്ജ് ശേഷാദ്രിനാഥ് വിധി പ്രസ്താവിക്കും. കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍, ക്യപേഷ് എന്നിവരെ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ വാഹനങ്ങളില്‍ പിന്തുടര്‍ന്നെത്തിയ സി പി എം പ്രവര്‍ത്തകര്‍ മൃഗീയമായി കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് എറണാകുളം സിബിഐ കോടതിയില്‍ പൂര്‍ത്തിയായത്. പ്രോസിക്യൂഷന് വേണ്ടി 154 സാക്ഷികളെ കോടതി വിസ്തരിച്ചു.2023 ഫെബ്രു വരി മുതല്‍ ഈ വര്‍ഷം ഫെബ്രുവരി ഒരു വര്‍ഷത്തോളമാണ് വിസ്തരിച്ചത്.പ്രതി ഭാഗം അഭിഭാഷകരുടെ അപേക്ഷ പ്രകാരം നാല് പേരെ കോടതി കഴിഞ്ഞ ദിവസം വിസ്തരിച്ചു' പ്രതികള്‍ക്ക് വേണ്ടി മണികണ്ഠന്‍ ഏച്ചിലടുക്കം, സുമിത് നാരായണന്‍,
സംഭവം നടക്കുമ്പോള്‍ ബേക്കല്‍ സ്റ്റേഷനിലെ ജി ഡി യും ഇപ്പോഴത്തെ ബേക്കല്‍ എസ് ഐ യുമായ ഷൈന്‍, പള്ളിക്കര സ്വദേശി ഷഹ്‌സാദ് ഫര്‍ഹാന്‍ എന്നിവരെയാണ് പ്രതികള്‍ക്ക് വേണ്ടി വിസ്തരിച്ചത്.2019 ഫെബ്രുവരി 17 ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ രാഷട്രീയ വിരോധം വച്ച് സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ മൃഗീയമായി കൊലപ്പെടുത്തിയത്.ആദ്യം ലോക്കല്‍ പൊലീസും, പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ 14 പേരെ പ്രതിചേര്‍ക്കുകയും, 2019 ഫെബ്രുവരി 21 ന് കക പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.ഒന്നാം പ്രതി എ.പീതാംബരനടക്കം 11 പ്രതികള്‍ ഇത് വരെയും ജാമ്യം കിട്ടാത്തതിനാല്‍ കഴിഞ്ഞ അഞ്ചര വര്‍ഷത്തിലേറെയായി ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്.
പ്രതികള്‍ ഇപ്പോള്‍ വീയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.നേരത്തെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്ത കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ അടക്കം മൂന്നു പേര്‍ ജാമ്യമെടുത്തിരുന്നു. ശരത് ലാലിന്റെയും, ക്യപേഷിന്റെയും മാതാപിതാക്കള്‍ നടത്തിയ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ കേസന്വേഷണം സുപ്രീം കോടതി സിബിഐക്ക് വിട്ടു.തുടര്‍ന്ന് തിരുവനന്തപുരം സിബിഐ യൂനിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്യത്തില്‍ നടത്തിയ അന്വേഷണത്തില്‍ 10 പേരെ കൂടി പ്രതിചേര്‍ക്കുകയും അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.ഇവര്‍ മൂന്നു വര്‍ഷത്തിലേറെയായി കാക്കനാട് ജയിലിലാണ്.
സി ബി ഐ പ്രതിചേര്‍ത്ത സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗവും മുന്‍ എംഎല്‍എയുമായ കെ.വി കുഞ്ഞിരാമനടക്കം അഞ്ച് പേര്‍ കോടതിയില്‍ ഹാജരായി ജാമ്യത്തിലിറങ്ങി. കെ വി കുഞ്ഞിരാമന്‍ ഇരുപതാം പ്രതിയാണ്. രാജ്യം ശ്രദ്ധിക്കുന്ന കേസില്‍ ഇന്നലെ മുതല്‍ സിബിഐ കോടതിയില്‍ വാദപ്രതിവാദങ്ങള്‍ ആരംഭിച്ചു. 16 ന് വാദം പൂര്‍ത്തിയാകും. തുടര്‍ന്ന് കേസില്‍ വിധി പ്രസ്താവിക്കുന്ന തീയതി കോടതി പ്രഖ്യാപിക്കും. മിക്കവാറും ഈ മാസം അവസാനം തന്നെ കേസില്‍ വിധി പ്രസ്താവിക്കാനാണ് സാധ്യത.
Post a Comment
0 Comments