കോഴിക്കോട്: വീണ്ടും വിമർശനങ്ങളുമായി നിലമ്പൂർ എംഎൽഎ പി.വി അൻവർ. 'എഡിജിപി അജിത് കുമാറിനെ തൽസ്ഥാനത്ത് നിന്നും മാറ്റുമെന്നും എന്നാൽ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും അൻവർ പറഞ്ഞു. പൂരം കലക്കിയ അങ്കിത് അശോക് ഇപ്പോൾ ഇന്റലിജൻസിലാണുള്ളത്. പൂരം കലക്കിയത് അന്വേഷിക്കുന്നത് ഇന്റലിജൻസ് എഡിജിപിയാണ്. ആ ഓഫീസിൽ ആണ് അങ്കിത് അശോക് ഇരിക്കുന്നതും, ആ അന്വേഷണ സംഘത്തെ നിയന്ത്രിക്കുക അങ്കിത് അശോക് തന്നെ ആയിരിക്കുമെന്നും' അൻവർ കൂട്ടിച്ചേർത്തു.
'പ്രതിപക്ഷത്തിൻ്റെ കൂടെ ഇരിക്കാൻ തയ്യാറല്ല, പ്രത്യേകമായി ഇരിക്കാൻ കത്ത് നൽകും. പാർട്ടി രൂപീകരിച്ചാൽ എംഎൽഎ സ്ഥാനം രാജിവെക്കണമോ എന്ന് നിയമപരമായി പരിശോധിക്കും. അൻവർ പറഞ്ഞു. പി. ശശി അയച്ച കത്ത് കിട്ടിയില്ലെന്നും കിട്ടിയാൽ മറുപടി നൽകുമെന്നും' അൻവർ കൂട്ടിച്ചേർത്തു. ശശിക്കെതിരായ ആരോപണങ്ങളിൽ നിന്ന് പിന്നോട്ടുപോകില്ലെന്നും നിലമ്പൂർ എംഎൽഎ പറഞ്ഞു.
Post a Comment
0 Comments