കാസര്‍കോട്: കാസര്‍കോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ചന്ദ്രഗിരി പാലത്തിനടുത്ത് കാല്‍ കോടി രൂപ മുടക്കി നവീകരിച്ച ഭാഗം ഒറ്റ ദിവസം കൊണ്ട് തകര്‍ന്ന സംഭവത്തില്‍ പ്രതിഷേധവുമായി എത്തിയ മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജാനിയറെ ഉപരോധിച്ചു.
പതിനാറ് ദിവസമായി റോഡ് അടച്ചിട്ട് പ്രവര്‍ത്തി നടത്തിയതിന് ശേഷം ശനിയാഴ്ച്ചയാണ് റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തത് അന്നേ ദിവസം വൈകുന്നേരമായതോടെ റോഡില്‍ പാകിയ ഇന്റര്‍ ലോക്ക് ഇളകി കുണ്ടും കുഴിയും രൂപപ്പെട്ടത് അന്ന് തന്നെ പ്രതിഷേധവുമായി യൂത്ത് ലീഗ് രംഗത്ത് വരികയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തതാണ്.ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന സംസ്ഥാന പാതയില്‍ കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ നിറയെ കുഴികളാണ്.വാഹന അപകടവും ഇവിടെ നിത്യ സംഭവമാണ്.
സമരം ചെയ്ത യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, മുനിസിപ്പല്‍ പ്രസിഡന്റ് തളങ്കര ഹകീം അജ്മല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, മണ്ഡലം ഭാരവാഹികളായ നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി അഷ്ഫാഖ് അബൂബക്കര്‍ തുരുത്തി, ട്രഷറര്‍ മുസ്സമില്‍ ഫിര്‍ദൗസ് നഗര്‍, സിദീഖ് ചക്കര, റഷീദ് ഗസ്സാലി നഗര്‍, അനസ് കണ്ടത്തില്‍, നൗഷാദ് കൊര്‍ക്കോട്, ശിഹാബ് ഖാസിലൈന്‍, മുജീബ് തായലങ്ങാടി, സുബൈര്‍ യു എ, നൗഫല്‍ നെല്ലിക്കുന്നു, ഫിറോസ് കൊര്‍ക്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
Post a Comment
0 Comments