Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം കോഴക്കേസ് വിധി: കുമ്പളയില്‍ യൂത്ത് പ്രതിഷേധ പ്രകടനം നടത്തി


കുമ്പള: മഞ്ചേശ്വരം കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്് കെ. സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളെ കുറ്റവിമുക്തനാക്കാന്‍ വഴിയൊരുക്കിയത് സി.പി.എം- ബിജെപി കൂട്ടുകെട്ടാണെന്നാരോപിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കുമ്പള ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ കുറച്ചു വര്‍ഷ്മായി കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ബന്ധം പരസ്യമായി ഓരോന്ന് പുറത്തുവരുകയാണ്. മുഖ്യമന്ത്രിയെയും കുടുംബത്തിന്റെയും കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭിക്കാനാണ് ഇവിടെ ബിജെപിയെ സഹായിക്കുന്നത്.സിപിഎമ്മിന്റെയും പോലീസിലേയും സംഘി ചായിവ് പൊതുജനം തിരിച്ചറിയണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.

യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്,എംഎ നജീബ്,യൂസഫ് ഉളുവാര്‍ ബിഎം മുസ്തഫ,സിദ്ധീഖ് ദണ്ഡഗോളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി, ബിഎന്‍ മുഹമ്മദലി എംപി ഖാലിദ് , ഇല്യാസ് ഹുദവി ഉറുമി,സഹദ് അംഗഡിമുഗര്‍, ഹക്കീം ഖണ്ഡിക ജംഷീര്‍ മൊഗ്രാല്‍, കെഎം അബ്ബാസ് , മൊയ്ദു റെഡ്,റിയാസ് കണ്ണൂര്‍, ഐ എം ആര്‍ കൊടിയമ്മ തായിര്‍ ഉപ്പള ബച്ചി ബഷീര്‍ ബന്ദിയോട് നാഫി ബോംബ്രണ ഹനീഫ് കൊയ്പാടി. ഹബീബ് കോയിപാടി നിസാം ചാനമ്പാടി അസൈനാര്‍ കോഴിപ്പാടി പ്രകടനത്തിന് നേതൃതം നല്‍കി.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad