Type Here to Get Search Results !

Bottom Ad

'പല്ല് കടിക്കണ്, മുഷ്ടി ചുരുട്ടണ്'; നിയമസഭയില്‍ കട്ട കലിപ്പില്‍ വി ശിവന്‍കുട്ടി; അരുതെന്ന് തടഞ്ഞ് മുഖ്യമന്ത്രി


നിയമസഭയില്‍ സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷത്തിനെതിരെ രോക്ഷാകുലനായി നടന്നടുത്ത മന്ത്രി വി ശിവന്‍കുട്ടിയെ തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ചോദ്യോത്തര വേളയില്‍ സഭയില്‍ പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രിയുടെ സമീപത്തായി ശിവന്‍കുട്ടി നിലയുറപ്പിച്ചിരുന്നു.

തുടര്‍ന്ന് പ്രതിഷേധം രൂക്ഷമായതോടെ പ്രതിപക്ഷത്തിന് നേരെ മുഷ്ടി ചുരുട്ടി മുന്നോട്ട് നീങ്ങാന്‍ തുടങ്ങുമ്പോള്‍ മുഖ്യമന്ത്രി തടയുകയായിരുന്നു. ശിവന്‍കുട്ടിയെ തടഞ്ഞ മുഖ്യമന്ത്രി തിരികെ പോകാന്‍ സൂചന നല്‍കി. പിന്നാലെ ശിവന്‍കുട്ടി ഇരിപ്പിടത്തിലേക്ക് മടങ്ങി. നേരത്തെ 2015ല്‍ കെഎം മാണി അവതരിപ്പിച്ച 13ാം ബഡ്ജറ്റില്‍ നടന്ന കയ്യാങ്കളിയിലും പ്രതിഷേധങ്ങളിലും ശിവന്‍കുട്ടി പ്രതിയായിരുന്നു.

അതേസമയം പ്രതിപക്ഷ പ്രതിഷേധത്തിന്റെ ചൂടില്‍ സംസ്ഥാന നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം പിരിഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനും സ്പീക്കര്‍ എഎന്‍ ഷംസീറും സഭയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം പ്രതിപക്ഷ അംഗങ്ങള്‍ സമര്‍പ്പിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതിന് പിന്നാലെയാണ് സഭയില്‍ പ്രതിഷേധം ഉയര്‍ന്നത്.

സഭയില്‍ ചോദ്യം ചോദിക്കുന്നത് വരെ ചോദ്യം പ്രസിദ്ധപ്പെടുത്താനാകില്ലെന്നാണ് ചട്ടമെന്ന് ഓര്‍മ്മിപ്പിച്ച സ്പീക്കര്‍ ഈ ചോദ്യങ്ങള്‍ അംഗങ്ങള്‍ പരസ്യപ്പെടുത്തിയെന്ന് ആരോപിച്ചു. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളെന്ന നിലയിലാണ് നക്ഷത്രചിഹ്നമില്ലാത്തവ ആക്കിയതെന്നും ചട്ടലംഘനം ഇല്ലെന്നും റൂള്‍ ബുക്കിലെ സെക്ഷനടക്കം വിശദീകരിച്ച് സ്പീക്കര്‍ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad