Type Here to Get Search Results !

Bottom Ad

ഡയറി എഴുതിയില്ല; യു.കെ.ജി വിദ്യാര്‍ഥിയെ ക്ലാസ് ടീച്ചര്‍ തല്ലിപ്പരിക്കേല്‍പ്പിച്ചു, കേസെടുക്കാതെ പൊലീസ്


തൃശൂര്‍: ഡയറി എഴുതാത്തതിന് യു.കെ.ജി വിദ്യാര്‍ഥിയെ ക്ലാസ് ടീച്ചര്‍ തല്ലിച്ചതച്ചെന്ന് പരാതി. കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ വിദ്യാര്‍ഥിയെയാണ് അധ്യാപിക സെലിന്‍ തല്ലിയത്. രക്ഷിതാക്കളുടെ പരാതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ അധ്യാപികയെ കസ്റ്റഡിയിലെുത്തിട്ടില്ല. കുട്ടിയുടെ കാലില്‍ തല്ലിയ പാടുകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഇപ്പോഴും പാടുകള്‍ പൂര്‍ണമായി മാറിയിട്ടില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ബോര്‍ഡിലെഴുതിയ ഹോംവര്‍ക്ക് ഡയറിയിലേക്ക് പകര്‍ത്തിയെഴുതിയില്ലെന്നാരോപിച്ചാണ് ടീച്ചര്‍ കുട്ടിയെ തല്ലിയത്. ഇതിനു പിന്നാലെ മാതാപിതാക്കള്‍ അധ്യാപികയുമായി ബന്ധപ്പെട്ടിരുന്നു. തല്ലിയെന്ന് അധ്യാപിക സമ്മതിക്കുകയും ചെയ്തു. പാടുകള്‍ കണ്ടതോടെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ആരോപണവിധേയായ അധ്യാപിക ഒളിവിലാണെന്നാണ് പൊലീസിന്റെ വാദം. കുടുംബം ബാലാവകാശ കമ്മീഷനടക്കം പരാതി നല്‍കിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad