Type Here to Get Search Results !

Bottom Ad

ജോലി വാഗ്ദാനം ചെയ്ത് സി.പി.എം നേതാവിന്റെ കോടികളുടെ തട്ടിപ്പ്; യൂത്ത് ലീഗ് ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു


കാസര്‍കോട്. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത ഡി.വൈ.എഫ്.ഐ നേതാവും ബാഡൂര്‍ സ്‌കൂളിലെ അധ്യാപികയുമായ സച്ചിതാറൈയെ അടിയന്തിരമായും സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്നൊവശ്യപ്പെട്ട് മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് നേതാക്കള്‍ ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു.

കാസര്‍കോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്റ് മാനേജര്‍, കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക നിയമനം, കര്‍ണാടക എക്‌സൈസില്‍ നിയമനം എന്നീ തസ്തികകളില്‍ ഉയര്‍ന്ന പദവിയിലുള്ള ജോലി വാഗ്ദാനം ചെയ്താണ് സച്ചിതാറൈ കോടികള്‍ തട്ടിയെടുത്തത്. പുത്തിഗെ, ബാഡൂര്‍, കിദുര്‍ എന്നിവിടങ്ങളിലെ 16 പേരില്‍ നിന്നും കോടികള്‍ തട്ടിയെടുത്തതായി പൊലിസിന് വിവരം ലഭിച്ചിട്ടും പൊലിസ് ശക്തമായ നടപടി സ്വീകരിക്കാന്‍ തയാറായിട്ടില്ല.

ചെറിയ പ്രായത്തിലുള്ള അധ്യാപികയായ സ്ത്രീക്ക് ഒറ്റയ്ക്ക് ഇത്തരത്തിലുള്ള തട്ടിപ്പ് നടത്താന്‍ കഴിയില്ലെന്നും തട്ടിപ്പിന് കൂട്ടുനിന്ന മുഴുവന്‍ പേരെയും എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. കെ.എസ്.ടി.എ, സി.പി.എം നേതാവായ സച്ചിതാറൈയെ നാടക്കേട് മറക്കാനാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ പരോക്ഷമായി സി.പി.എം അവരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഭരണത്തിന്റെ തണലില്‍ എന്തും ചെയ്യായെന്ന അവസ്ഥയിലേക്ക് സി.പി.എം നേതാക്കളും പ്രവര്‍ത്തകരും മാറിക്കഴിഞ്ഞു.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഡി.വൈ.എഫ്.ഐ നേതാക്കളുടെ സ്വത്തില്‍ കണക്കില്‍ കവിഞ്ഞ വര്‍ധനവ് ഉണ്ടാകുന്നുവെന്നത് ഞെട്ടലുണ്ടാക്കുന്നതാണ്. ഇത്തരത്തില്‍ കോഴ വാങ്ങുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളുടെ പിന്നാമ്പുറ കഥകളും കേന്ദ്ര സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്യുന്ന ഡി.വൈ.എഫ്.ഐ നേതാക്കളുടെ ബി.ജെ.പി ബന്ധവും അന്വേഷിക്കണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, മണ്ഡലം പ്രസിഡന്റ് ബി.എം മുസ്തഫ, ജനറല്‍ സെക്രട്ടറി സിദ്ദീഖ് ദണ്ഡഗോളി, മജീദ് പച്ചമ്പള, പി.എച്ച് ഹസ്അരി സിദ്ദീഖ് ഒളമുഗര്‍, ജംഷീര്‍ മൊഗ്രാല്‍, എം.ജി നാസര്‍, റഹീം നീരോളി തുടങ്ങിയവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad