Type Here to Get Search Results !

Bottom Ad

അഭയം ഡയലിസിസ് സെന്റര്‍ രണ്ടാംഘട്ടം യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്തു


കാസര്‍കോട്: അഭയം ഡയാലിസിസ് സെന്റര്‍ വിപുലീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച എട്ടു ഡയാലിസിസ് മെഷീനുകള്‍ ഉള്‍പ്പെടുന്ന രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി ഖാദര്‍ നിര്‍വഹിച്ചു. ഇതോടെ അഭയത്തിലെ ഡയാലിസിസ് മെഷീനുകളുടെ എണ്ണം 20 ആയി. പ്രതിദിനം അമ്പതിലധികം രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

2018 മുതല്‍ പ്രവര്‍ത്തിച്ച് വരുന്ന അഭയം നിര്‍ധനരായ രോഗികള്‍ക്ക് ഡയാലിസിസ്, ഇഞ്ചക്ഷനുകള്‍, രക്തപരിശോധന, ഡോക്ടര്‍ ഒ.പി, ഭക്ഷണം എന്നീ സേവനങ്ങള്‍ സൗജന്യമായി നല്‍കുന്നു. ഇതുവരെ 30,000 ഓളം ഡയാലിസിസ് സെഷനുകള്‍ പൂര്‍ത്തീകരിച്ചു. നിലവില്‍ 75 രോഗികള്‍ ഡയാലിസിസ് ചെയ്ത് വരുന്നു. സൗകര്യങ്ങള്‍ തികയാതെ വന്ന ഘടത്തിലാണ് കൂടുതല്‍ മെഷീനുകള്‍ കൂട്ടിച്ചേര്‍ത്തത്.

ഡയലിസിസിസിന് പുറമെ മംഗല്‍പാടി, കുമ്പള, പുത്തിഗെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് 2021 മുതല്‍ പാലിയേറ്റീവ് ഹോം കെയര്‍ സേവനവും നല്‍കുന്നുണ്ട്. ചടങ്ങില്‍ ഇബ്രാഹിം ബത്തേരി അധ്യക്ഷത വഹിച്ചു. സൂഫ്യാന്‍ ബാവ ജിഷ്തി ഭീവണ്ടി, ഹനീഫ് ഹാജി കല്ലട്ക്ക, അന്‍വര്‍ എ.ബി.സി, അര്‍ഷദ് വോര്‍ക്കാടി പ്രസംഗിച്ചു. ഹമീദലി മാവിനക്കട്ട സ്വാഗതവും മുഹമ്മദ് റമീസ് നന്ദിയും പറഞ്ഞു

Tags

Post a Comment

0 Comments

Top Post Ad

Below Post Ad