Type Here to Get Search Results !

Bottom Ad

അബൂബക്കര്‍ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ഉപയോഗിച്ച കാര്‍ ക്രൈംബ്രാഞ്ച് കണ്ടെടുത്തു



കാസര്‍കോട്: സീതാംഗോളി മുഗുവിലെ അബൂബക്കര്‍ സിദ്ദീഖിനെ(32) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഡി.വൈ.എസ്.പി പി. മധുസൂദനന്‍, എസ്.ഐ രഞ്ജിത്, എസ്.സി.പി.ഒ ലതീഷ് എന്നിവരാണ് പൈവളിഗെയില്‍ ഉപേക്ഷിച്ച നിലയിലായിരുന്ന കാര്‍ കസ്റ്റഡിയിലെടുത്തത്. കേസിലെ ഒന്നാംപ്രതിയുടെ ഉടമസ്ഥതയിലുള്ള ഈ കാറിലാണ് അബൂബക്കര്‍ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയത്. 2022 ജൂണ്‍ 26നാണ് അബൂബക്കര്‍ സിദ്ദീഖിനെ കാറില്‍ തട്ടിക്കൊണ്ടുപോയി പൈവളിഗെയിലെ വിജനമായ സ്ഥലത്തുള്ള മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചത്. 

അതേദിവസം വൈകിട്ട് അബൂബക്കര്‍ സിദ്ദീഖിനെ കാറില്‍ കയറ്റിക്കൊണ്ടുവന്ന് ബന്തിയോട്ടെ ആസ്പത്രി വരാന്തയില്‍ ഉപേക്ഷിച്ച ശേഷം സംഘം സ്ഥലം വിടുകയായിരുന്നു. ഡോക്ടര്‍മാരുടെ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. സ്വര്‍ണ്ണ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലയ്ക്ക് കാരണമായത്. ഗള്‍ഫിലായിരുന്ന അബൂബക്കര്‍ സിദ്ദീഖിനെ നാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്. മഞ്ചേശ്വരം പൊലീസാണ് ആദ്യം ഈ കേസ് അന്വേഷിച്ചിരുന്നത്. ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അബൂബക്കര്‍ സിദ്ദീഖ് വധവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയടക്കം അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നതോടെ കൊലപാതകം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷം കഴിഞ്ഞ ജൂണിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമ ിക്കുന്നതിനിടെയാണ് സംഭവത്തിന് ശേഷം പുറത്തിറക്കാതെ ഒളിപ്പിച്ചിരുന്ന കാര്‍ പൈവളിഗെയില്‍ ഉപേക്ഷിച്ചത്. ആറ് പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയവരടക്കം ആറുപ്രതികള്‍ ഇപ്പോഴും വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികളാരംഭിച്ചതായി അന്വേഷണസംഘം വ്യക്തമാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad