മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്. ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശം സമസ്തയുടേത് അല്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രം പ്രശ്നങ്ങള്‍ അവസാനിപ്പിക്കുന്നില്ല എന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതു സംബന്ധിച്ചുള്ള കൂടിയാലോചനകള്‍ തുടരും എന്നു അദ്ദേഹം പറഞ്ഞു.
'ഇന്നലെ ഒരു പ്രസ്താവന വന്നിട്ടുണ്ട്. അതുമാത്രം പോരല്ലോ. സമസ്തയ്ക്ക് അതുമായി ബന്ധമില്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രം പോരല്ലോ. കാരണം കടന്ന് വര്‍ത്തമാനം പറഞ്ഞിട്ട് ബന്ധമില്ലെന്ന് മാത്രം പറഞ്ഞാല്‍ പോര. കാര്യങ്ങള്‍ കൂടുതല്‍ സംസാരിക്കേണ്ടതുണ്ട്. സമസ്ത നേതാക്കളുമായിട്ടുള്ള കൂടിയാലോചനകള്‍ തുടരും,' പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശത്തില്‍ കര്‍ശന നിലപാടിലേക്കാണ് ലീഗ് കടക്കുന്നത് എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഒക്ടോബര്‍ 28 ന് മലപ്പുറം എടവണ്ണപ്പാറയില്‍ സമസ്ത മേഖല കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്‍ഡ് മൗലീദ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെ ആയിരുന്നു ഉമര്‍ ഫൈസി മുക്കം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ പരോക്ഷമായി രംഗത്തെത്തിയത്.
Post a Comment
0 Comments