Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം കോഴക്കേസ്; വെളിവായത് ബി.ജെ.പി- സി.പി.എം അന്തര്‍ധാര: കല്ലട്ര മാഹിന്‍ ഹാജി


കാസര്‍കോട്: 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ മഞ്ചേശ്വരം നിയോജക മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെതിരെയുള്ള കോഴക്കേസ് ഒതുക്കി തീര്‍ത്തത് ബി.ജെ.പി- സി.പി.എം അന്തര്‍ധാരയുടെ ഭാഗമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി. പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാനുതകുന്ന രീതിയില്‍ ദുര്‍ബലമായ അന്തിമ റിപ്പോര്‍ട്ട് നല്‍കിയ പൊലീസിന്റെ നടപടി കഴിഞ്ഞ നാളുകളില്‍ പ്രത്യക്ഷമായ പൊലീസ് സേനയിലെ ആര്‍.എസ്.എസ് വത്ക്കരണത്തിന്റെ ഫലമാണ്. ജനാധിപത്യപരമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറായ സ്ഥാനാര്‍ഥിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി കോഴയും നല്‍കിയിട്ടും അതിനെതിരെ ചെറുവിരലനക്കാന്‍ സംസ്ഥാനത്തെ ക്രമസമാധാനപാലകര്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ ഭരണ വ്യവഹാരം അപകടകരമായ സ്ഥിതിയിലെത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad