മഞ്ചേശ്വരം: കഴിഞ്ഞ കുറച്ചു കാലമായിപൊസോട്ട് മുഹിയുദ്ധീന്‍ ജമാഅത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തുന്ന തരത്തില്‍ ചില ദുഷ്ടശക്തികള്‍ പ്രവര്‍ത്തിക്കുന്നതായും ഇത്തരക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2018 മുതല്‍ ആര്‍.കെ അബ്ദുല്ല ബാവഹാജി പ്രസിഡന്റ്, കെ.കെ മൊയ്തീന്‍ കുഞ്ഞി ഹാജി ജന.സെക്രട്ടറി, കെ.ടി അബ്ദുല്ല ഹാജി ട്രഷറര്‍ എന്നിവരടങ്ങുന്ന ഭാരവാഹികളടക്കം 27 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. കോവിഡ് പ്രതിസന്ധി കാരണം 2020ല്‍ ജനറല്‍ ബോഡി യോഗം ചേരാന്‍ സാധിച്ചില്ല. കോവിഡ് കാലത്തെ ആള്‍ക്കൂട്ട നിയന്ത്രണം, വിശാലമായ യോഗങ്ങള്‍ ചേരുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് നാട്ടുകാരെ അറിയിച്ചിരുന്നു.
ഇതിനിടെയില്‍ വരവ് ചെലവു കണക്കുകളും മറ്റും കൃത്യ സമയങ്ങളില്‍ ജമാഅത്ത് കമ്മിറ്റി യോഗം ചേര്‍ന്ന് ജമാഅത്തില്‍ അവതരിപ്പിച്ച് വഖഫ് ബോര്‍ഡില്‍ അറിയിച്ചിരുന്നു. പിന്നീട് 2022ല്‍ ജനറല്‍ ബോഡി ചേരാനുള്ള നടപടിക്രമങ്ങളുമായി കമ്മിറ്റി മുന്നോട്ടുപോയി. വരാനിരിക്കുന്ന ഉറൂസ്, മഖാം നവീകരണ പ്രവൃത്തി, കോളജ് കെട്ടിട നിര്‍മാണം ഇവയെല്ലാം പുരോഗമിക്കുന്നതിനാല്‍ ഇത് പൂര്‍ത്തീകരിച്ച് ജനറല്‍ ബോഡി ചേര്‍ന്നാല്‍ മതിയെന്ന പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് 2023 മെയ് 26ന് ജനറല്‍ ബോഡി നിശ്ചയിക്കുന്നത്.
ഇതേതുടര്‍ന്ന് കമ്മിറ്റി പരിശോധിച്ച് അംഗീകാരം നല്‍കിയ കണക്കും റിപ്പോര്‍ട്ടും കീഴ്‌വഴക്കം അനുസരിച്ച് ജനറല്‍ ബോഡിക്ക് ഒരാഴ്ച മുമ്പ് മെയ് 19ന് ജമാഅത്തില്‍ അവതരിപ്പിച്ച് നാട്ടുകാരെ ബോധ്യപ്പെടുത്തുകയുണ്ടായി. മെയ് 26 ന് ചേര്‍ന്ന ജനറല്‍ ബോഡിയില്‍ 27 അംഗങ്ങളെ തെരഞ്ഞെടുത്തു. പ്രസിന്റായി ആര്‍.കെ അബ്ദുല്ല ബാവഹാജിയെ ഏകകണ്േഠനയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജന.സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നു പേരുകള്‍ ഉയര്‍ന്നു വന്നതോടെ മറ്റുഭാരവാഹികളെ തെരഞ്ഞെടുക്കാനായില്ല. പിന്നീട് മറ്റൊരു ദിവസം യോഗം ചേര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കാമെന്ന തീരുമാനത്തില്‍ യോഗം പിരിയുകയായിരുന്നു.
വീണ്ടും രണ്ട് ദിവസത്തിനകം 29 ന് വൈകിട്ട് 7ന് മദ്‌റസ ഹാളില്‍ ചേര്‍ന്ന യോഗത്തിലേക്ക് കമ്മിറ്റി അംഗങ്ങളല്ലാത്ത നാലുപേര്‍ വന്ന് യോഗം തടസപ്പെടുത്തുന്ന സ്ഥിതിയുണ്ടായി.ഇത് ഒച്ചപ്പാടിന് ഇടയാക്കുകയും പരിസരത്തുണ്ടായിരുന്ന പൊലീസ് എത്തി, പ്രശ്‌നക്കാരോട് പുറത്തു പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് 24 അംഗങ്ങളുടെ പിന്തുണയോടെ കെ.കെ മൊയ്തീന്‍ കുഞ്ഞി ഹാജിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. തുടര്‍ന്നുള്ള വെള്ളിയാഴ്ച്ച ജുമുഅക്ക് ശേഷം സെക്രട്ടറി കമ്മിറ്റി വായിച്ചു കേള്‍പ്പിക്കുകയും നാട്ടുകാരും ജമാഅത്തും പൂര്‍ണ അംഗീകാരം നല്‍കുകയും ചെയ്തു. ഭാരവാഹി പട്ടികയും കണക്കും വഖഫ് ബോര്‍ഡില്‍ സമര്‍പ്പിച്ചു. തുടര്‍നടപടികള്‍ക്കിടെ വഖഫ് ബോര്‍ഡ് രജിസ്ട്രാര്‍ക്ക് നാല് പേര്‍ പരാതി നല്‍കിയതോടെ, നിയമക്കുരുക്കിലായാത്. തുടര്‍ന്നാണ് മുത്തവല്ലിയെ നിയമിച്ചത്.
സാമ്പത്തിക ആരോപണം ഉന്നയിച്ച് ചില പത്രങ്ങളിലും യൂട്യൂബ് ചാനലുകളിലും മറ്റും പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഇത്തരം വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരേ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകും. കോടികള്‍ പിരിച്ചെടുത്ത് പണം തിരിമറി നടത്തിയെന്നാണ് പരാതിക്കാര്‍ പറയുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് ഹാജറാക്കണം. എന്നാല്‍ ഒരു മേശക്ക് ചുറ്റുമിരുന്ന് പരിശോധിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. അതിന് അവര്‍ തയ്യാറുണ്ടോ?. 3.20 കോടി പിരിച്ചെടുത്തു എന്നത് എവിടെ നിന്നും കിട്ടിയ വിവരമാണ്. ബോംബൈ ജമാഅത്ത് സ്വത്ത് രണ്ട് കോടി രൂപയ്ക്ക് വിറ്റുവെന്നാണ് അവര്‍ പറയുന്നത്. 90 ലക്ഷം രൂപയ്ക്കാണ് അതു വിറ്റത്.
തെരഞ്ഞെടുപ്പ് നടത്തി സുതാര്യമായ രീതിയില്‍ കമ്മിറ്റി തെരഞ്ഞെടുക്കുന്നതിനെ ഇവര്‍ ഭയപ്പെടുന്നു. കേവലം ഒരു സെക്രട്ടറി തിരഞ്ഞെടുപ്പിലെ അതൃപ്ത്തിയാണ് ഇത്തരത്തില്‍ ജമാഅത്തിനെ മൊത്തം അപകീര്‍ത്തിപ്പെടുത്തുന്നതിനു പിന്നില്‍. കാലങ്ങളായി ഇവര്‍ ജമാഅത്തിന്റെ വികസനത്തിനും നന്മക്കും വിഘാതം നില്‍ക്കുകയാണ്. സമാധനത്തിലും ഐക്യത്തിലും നിലനിന്നുപോകുന്ന നാട്ടില്‍ മന: പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ഇത്തരം ദുഷ്ടശക്കികളെ വിദൂരമല്ലാത്ത ഭാവിയില്‍ നാട് ഒറ്റപ്പെടുപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ ജമാഅത്ത് പ്രസിഡന്റ് എം.എ അബ്ദുല്ല ഹാജി, ജന.സെക്രട്ടറി കെ.കെ മൊയ്തീന്‍ കുഞ്ഞി ഹാജി, വൈസ് പ്രസിഡന്റ് എം.പി ഹനീഫ് ഹാജി, ജമാ അത്ത് കമ്മിറ്റി അംഗങ്ങളായ കെ. ഉസ്മാന്‍ ഹാജി, ഇബ്രാഹീം ബൂട്ടോ, ഖാലിദ് ദുര്‍ഗിപ്പള്ള എന്നിവര്‍ വ്യക്തമാക്കി.
Post a Comment
0 Comments