Type Here to Get Search Results !

Bottom Ad

കാസര്‍കോട് നഗരസഭയുടെ ആര്‍.ആര്‍.എഫ് കെട്ടിട നിര്‍മാണത്തിന് തുടക്കമായി


കാസര്‍കോട്: കാസര്‍കോട് നഗരസഭ വിദ്യാനഗര്‍ ഇന്റസ്ട്രിയല്‍ എസ്റ്റേറ്റില്‍ നിര്‍മിക്കുന്ന റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആര്‍.ആര്‍.എഫ്) കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയര്‍മാന്‍ അബ്ബാസ് ബീഗം നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍, സിയാന ഹനീഫ്, രജനി കെ, കൗണ്‍സിലര്‍മാരായ സവിത, സിദ്ദീഖ് ചക്കര, മുനിസിപ്പല്‍ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി, ക്ലീന്‍ സിറ്റി മാനേജര്‍ മധുസൂധനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കാസര്‍കോട് നഗരസഭയും ശുചിത്വ മിഷനും സംയുക്തമായി അനുവദിച്ച 97 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് ഏകദേശം പതിനായിരം സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.

വൃത്തിയാക്കിയ പ്ലാസ്റ്റിക്കുകള്‍ ഹരിതകര്‍മ്മസേന വീടുകളില്‍നിന്ന് ശേഖരിച്ച് വാര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ (എം.സി.എഫ്) എത്തിക്കും. തുടര്‍ന്ന് എം.സി.എഫില്‍ സംഭരിച്ച പ്ലാസ്റ്റിക്, ആര്‍.ആര്‍.എഫില്‍ എത്തിച്ച് സംസ്‌കരിക്കും. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് നശിപ്പിക്കുന്നതിനൊപ്പം നല്ലയിനം പ്ലാസ്റ്റിക്ക് ഉരുക്കിയെടുത്ത് പുതിയ ഉത്പന്നമാക്കി മാറ്റാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. തരംതിരിച്ച മാലിന്യം എംപാനല്‍ ചെയ്ത ഏജന്‍സികള്‍ക്കാണ് നല്‍കുക. ഇത്തരം ഏജന്‍സികളാണ് ഉരുക്കിയ പ്‌ളാസ്റ്റിക് റീസൈക്കിള്‍ ചെയ്ത് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad