കോഴിക്കോട്: മുക്കം ഫൈസിയുടെ വിവാദ പരാമര്‍ശവുമായി ബ്ന്ധപ്പെട്ട് സമസ്ത മുഖപത്രം സുപ്രഭാതത്തില്‍ മുശാവറാംഗങ്ങളുടെ തീരുമാനമായി പ്രസിദ്ധീകരിച്ച പ്രസ്താവനയെ തള്ളി സമസ്ത ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറാംഗവും വൈസ് പ്രസിഡന്റുമായ കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ നെല്ലായ. മുക്കം ഉമര്‍ ഫൈസിയുടെ പരാമര്‍ശത്തില്‍ സമസ്തയുടെ നിലപാട് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ട്രഷററും പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ മറ്റൊരു പ്രസ്താവനയുടെ കാര്യമില്ല. പാണക്കാട് കുടുംബവും സമസ്തയും തമ്മിലുള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അവരെ അവഹേളിക്കുന്ന ഒരു നിലപാടിനോടും എനിക്ക് യോജിപ്പില്ല. ഇത്തരം വിവാദങ്ങളില്‍ എന്റെ പേര് വലിച്ചിഴക്കരുതെന്നും അദ്ദേഹം ശബ്ദസന്ദേശത്തില്‍ പറയുന്നു. ഉമര്‍ ഫൈസിയുടെ പ്രസംഗവുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ വന്ന വാര്‍ത്തയെ തള്ളി സമസ്ത സീനിയര്‍ ഉപാധ്യക്ഷന്‍ യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാരും രംഗത്തെത്തിയിരുന്നു.
വിവാദങ്ങളില്‍ എന്റെ പേര് വലിച്ചിഴക്കരുത്; സുപ്രഭാതത്തില്‍ വന്ന പ്രസ്താവനയെ തള്ളി വീണ്ടും സമസ്ത ഉപാധ്യക്ഷന്‍
15:54:00
0
കോഴിക്കോട്: മുക്കം ഫൈസിയുടെ വിവാദ പരാമര്‍ശവുമായി ബ്ന്ധപ്പെട്ട് സമസ്ത മുഖപത്രം സുപ്രഭാതത്തില്‍ മുശാവറാംഗങ്ങളുടെ തീരുമാനമായി പ്രസിദ്ധീകരിച്ച പ്രസ്താവനയെ തള്ളി സമസ്ത ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറാംഗവും വൈസ് പ്രസിഡന്റുമായ കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ നെല്ലായ. മുക്കം ഉമര്‍ ഫൈസിയുടെ പരാമര്‍ശത്തില്‍ സമസ്തയുടെ നിലപാട് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ട്രഷററും പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ മറ്റൊരു പ്രസ്താവനയുടെ കാര്യമില്ല. പാണക്കാട് കുടുംബവും സമസ്തയും തമ്മിലുള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അവരെ അവഹേളിക്കുന്ന ഒരു നിലപാടിനോടും എനിക്ക് യോജിപ്പില്ല. ഇത്തരം വിവാദങ്ങളില്‍ എന്റെ പേര് വലിച്ചിഴക്കരുതെന്നും അദ്ദേഹം ശബ്ദസന്ദേശത്തില്‍ പറയുന്നു. ഉമര്‍ ഫൈസിയുടെ പ്രസംഗവുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ വന്ന വാര്‍ത്തയെ തള്ളി സമസ്ത സീനിയര്‍ ഉപാധ്യക്ഷന്‍ യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാരും രംഗത്തെത്തിയിരുന്നു.
Tags
Post a Comment
0 Comments