കാസര്‍കോട്: ബോവിക്കാനം റിക്‌സണ്‍ ഡേവിയര്‍ ചര്‍ച്ചിന്റെ അധീനതയിലുള്ള റബ്ബര്‍ പുരയ്ക്ക് തീപിടിച്ചു. ഒരു ലക്ഷത്തോളം രൂപയുടെ റബ്ബര്‍ ഷീറ്റുകള്‍ കത്തി നശിച്ചു. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. റബ്ബര്‍ പുരയില്‍ നിന്ന് പുകയും ഉയരുന്നത് കണ്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ തീ അണക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് നിലയത്തില്‍ നിന്നും രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചു. ഉണങ്ങാന്‍ ഇട്ടിരുന്ന 150 ഓളം റബ്ബര്‍ ഷീറ്റ് കത്തിനശിച്ചു.
ഷെഡിനോട് ചേര്‍ന്ന മര ഉരുപ്പടികളും അഗ്‌നിക്കിരയായി. ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ നാശം സംഭവിച്ചതായി പള്ളി ഭാരവാഹികള്‍ പറയുന്നു. റബ്ബര്‍ ഉണക്കാനിട്ട റബ്ബര്‍ പുരയില്‍ നിന്ന് തീ പടര്‍ന്നതാണെന്ന് സംശയിക്കുന്നു. സീനിയര്‍ ഫയര്‍ ആന്റ്് റെസ്‌ക്യൂ ഓഫീസര്‍ വിഎന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ വി കെ സിധീഷ്, ഫയര്‍ ആന്റ്് റെസ്‌ക്യൂ ഓഫീസര്‍മാരായ പികെ ശ്രീജേഷ്, എസ് ആരുണ്‍കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വുമണ്‍ അരുണ പി നായര്‍, അശ്വന്ത്, രാജേന്ദ്രന്‍, സുഭാഷ്, ഡ്രൈവര്‍ എം രമേഷ എന്നിവര്‍ തീയണച്ചു.
Post a Comment
0 Comments