കാസര്‍കോട്: സംസ്ഥാനത്തെ ക്രമസമാധാനനില നാള്‍ക്കുനാള്‍ വഷളായി കൊണ്ടിരിക്കുന്നതിലും ഉന്നത പൊലീസ് വൃത്തങ്ങളുടെ ആര്‍.എസ്.എസ് ബന്ധം പകല്‍ പോലെ വ്യക്തമായപ്പോഴും ആരോപണ വിധേയരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ചും മലപ്പുറം ജില്ലയെ വര്‍ഗീയവത്ക്കരിച്ച മുഖ്യമന്ത്രിയുടെ നിലപാടിലും പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റി നാളെ പ്രതിഷേധ സംഗമം നടത്തും.
യുഡി.എഫ്് നാളിതുവരെയായി പൊതുജനമധ്യേ കൊണ്ടുവന്ന അഴിമതിയാരോപണങ്ങള്‍ തന്നെയാണ് ഇന്നിപ്പോള്‍ ഭരണ കക്ഷിയില്‍പ്പെട്ട സ്വതന്ത്ര എം.എല്‍.എയും ഉന്നയിച്ചുവരുന്നത്. സംസ്ഥാന ഭരണം അവതാളത്തിലാകാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണ്.
വൈകുന്നേരം നാലു മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന സായാഹ്ന പ്രതിഷേധ സംഗമത്തില്‍ യുഡിഎഫ് ജില്ലാ നേതാക്കളും നിയോജക മണ്ഡലം, പഞ്ചായത്ത് മുനിസിപ്പല്‍ ഭാരവാഹികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യു.ഡി.എഫ് ജനപ്രതിനിധികളും യു.ഡി.എഫ് പോഷക സംഘടനകളുടെ ജില്ലാ, മണ്ഡലം, പഞ്ചായത്ത്/ മുനിസിപ്പല്‍ ഭാരവാഹികളും സംബന്ധിക്കണമെന്ന് ജില്ലാ ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജിയും കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ അറിയിച്ചു.
Post a Comment
0 Comments