കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷന് മുന്‍വശം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ സത്താര്‍ (60) എന്ന ഓട്ടോ ഡ്രൈവര്‍ താമസസ്ഥലത്ത് തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച അന്വേഷിച്ച് നടപടിയെടുക്കണമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലയാണ് താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ സത്താറിനെ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ ചില കാര്യങ്ങള്‍ കുറിച്ചിട്ടിരുന്നു.
നാലു ദിവസം മുമ്പ് കാസര്‍കോട് നഗരത്തിലുണ്ടായ ട്രാഫിക് കുരുക്കില്‍ തന്റെ ഓട്ടോറിക്ഷ കുടുങ്ങി എന്നും കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ അനൂപ് പി. ഓട്ടോറിക്ഷയുടെ താക്കോല്‍ ഊരി കൊണ്ടുപോയെന്നും പിന്നീട് പലതവണ സ്റ്റേഷനില്‍ ചെന്നപ്പോള്‍ മനോവിഷമം ഉണ്ടാക്കുന്ന തരത്തില്‍ പെരുമാറിയതല്ലാതെ ഓട്ടോറിക്ഷ വിട്ടു തന്നില്ലെന്നും ഇതില്‍ മനം നൊന്താണ് താന്‍ ജീവനൊടുക്കിയത് എന്നുമാണ് ഫേസ്ബുക്ക് പേജിലെ കുറിപ്പ്. 60 വയസായിട്ടും ജീവിക്കാനായി ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഒരു പാവപ്പെട്ട മനുഷ്യന് ജീവന്‍ അവസാനിപ്പിക്കേണ്ടി വന്നത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയാണെങ്കില്‍ ആ ഉദ്യോഗസ്ഥനെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന്് മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ എന്‍എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
Post a Comment
0 Comments