കാസര്‍കോട്: നടന്‍ മുകേഷ് ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പ്രമുഖ നടി തനിക്കെതിരെയുള്ള പോക്സോ കേസില്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്നു തവണ കേസ് പരിഗണിച്ചിട്ടും പരാതിക്കാരിയോ ഇവരുടെ അഭിഭാഷകനോ ഹാജരായിരുന്നില്ല. ഇതുകൂടാതെ ഏതു പൊലീസ് സ്റ്റേഷനിലാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നില്ല. ഇതെല്ലാം പരിഗണിച്ച ശേഷമാണ് ആലുവ സ്വദേശിനിയായ നടി നല്‍കിയ ഹര്‍ജി തള്ളിയിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവന്നതിന് പിന്നാലെ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു ബാലചന്ദ്രന്‍ മേനോന്‍ തുടങ്ങിയവര്‍ക്കെതിരെ ഇവര്‍ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരുന്നു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
പരാതിക്കാരിയോ അഭിഭാഷകനോ ഹാജരായില്ല; നടന്‍ മുകേഷടക്കം എട്ടു പേര്‍ക്കെതിരെയുള്ള ലൈംഗിക ആരോപണത്തില്‍ ജാമ്യാപേക്ഷ കോടതി തള്ളി
18:52:00
0
കാസര്‍കോട്: നടന്‍ മുകേഷ് ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പ്രമുഖ നടി തനിക്കെതിരെയുള്ള പോക്സോ കേസില്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്നു തവണ കേസ് പരിഗണിച്ചിട്ടും പരാതിക്കാരിയോ ഇവരുടെ അഭിഭാഷകനോ ഹാജരായിരുന്നില്ല. ഇതുകൂടാതെ ഏതു പൊലീസ് സ്റ്റേഷനിലാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നില്ല. ഇതെല്ലാം പരിഗണിച്ച ശേഷമാണ് ആലുവ സ്വദേശിനിയായ നടി നല്‍കിയ ഹര്‍ജി തള്ളിയിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവന്നതിന് പിന്നാലെ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു ബാലചന്ദ്രന്‍ മേനോന്‍ തുടങ്ങിയവര്‍ക്കെതിരെ ഇവര്‍ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരുന്നു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
Tags
Post a Comment
0 Comments