കാഞ്ഞങ്ങാട്: പിറന്നാള്‍ ആഘോഷത്തിനിടെ ദമ്പതികളെ അക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആറങ്ങാടി സ്വദേശി എന്‍.എ ഷാഫി (42)യെ ഹോസ്ദുര്‍ഗ് എസ്‌ഐ വിപി അഖിലും സംഘവും അറസ്റ്റു ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാത്രി പിറന്നാള്‍ ആഘോഷത്തിനിടെ അജാനൂര്‍ ഇട്ടമ്മല്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപത്തെ എം.പി മന്‍സിലിലെ കെ.സി ഫസലി (40)നെയും വിട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിക്കുകയും ഭാര്യ ഹസീനയെ അക്രമിക്കുകയും ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് ഇട്ടമ്മലിലെ അഫ്സല്‍, ആറങ്ങാടിയിലെ എന്‍.എ ഷാഫി, കുശാല്‍നഗറിലെ നൗഷാദ് കാദന്‍ ആറങ്ങാടിയിലെ റാസിക്ക് എന്നിവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. ഫസലിന്റെ അമ്മാവന്‍ വീട്ടായ ആറങ്ങാടിയില്‍ വച്ചാണ് പിറന്നാള്‍ ആഘോഷം നടന്നത്. ആഘോഷത്തിനിടെയാണ് അതിക്രമിച്ചു കയറിയത്. ഫസലിന്റെ തലയ്ക്കാണ് ഇരുമ്പുവാള്‍ കൊണ്ട് വെട്ടിപ്പരിക്കല്‍പ്പിച്ചത്.
അഫ്സലാണ് വെട്ടിയത്. മറ്റുള്ളവര്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് കൈക്കും വയറിനും അടിച്ചു പരിക്കേല്‍ക്കുകയായിരുന്നു. ഒരു പ്രതിയുടെ ബന്ധു എറണാകുളത്ത് എംഡിഎംഎ കേസില്‍ പെട്ടിട്ടുണ്ടെന്ന് നാട്ടില്‍ പ്രചരിപ്പിച്ചുവെന്ന് പറഞ്ഞാണ് അക്രമമെന്ന് പരാതിയിലുണ്ട്. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.പ്രതി അറസ്റ്റ് ചെയ്ത പോലീസ് സ്ഥലത്തില്‍ സീനിയര്‍ പോലീസ് ഉദ്യോഗസ്ഥരായ സനീഷ്, ഷൈജു എന്നിവരും ഉണ്ടായിരുന്നു.
Post a Comment
0 Comments