വലിയപറമ്പ്: മാവിലാകടപ്പുറത്ത് 32 മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച മീന്‍പിടുത്ത ബോട്ട് കടലില്‍ മുങ്ങി. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് അപകടം. മുപ്പതു പേര്‍ രക്ഷപ്പെട്ടതായും രണ്ടുപേരെ കാണാതായെന്നുമാണ് വിവരം. ഇവര്‍ക്കുവേണ്ടി കോസ്റ്റല്‍ പൊലീസിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.
ശരീഫ് മടക്കരയുടെ ഉടമസ്ഥയിലുള്ള ലെയലന്‍ഡ് കമ്പനിയുടെ വലിയ ബോട്ടാണ് കരയില്‍ നിന്ന് കാണാവുന്ന ദൂരത്ത് മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളെ മുഴുവന്‍ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ബോട്ട് അപ്പാടെ കടലില്‍ മുങ്ങിത്താഴ്ന്നിരിക്കുകയായിരുന്നു.
Post a Comment
0 Comments