മിൽട്ടൺ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിനെ തുടർന്ന് അമേരിക്കയിൽ കനത്ത ജാഗ്രത. ഫ്ലോറിഡയിൽ കനത്ത നാശമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കൊടുങ്കാറ്റിനും മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഫ്ലോറിഡ കൗണ്ടികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്ലോറിഡ ജയിലുകളിൽ നിന്നും തടവുകാരെ ഒഴിപ്പിച്ചു. അന്തേവാസികളുടെ സുരക്ഷ മുൻനിർത്തിയാണ് ഒഴിപ്പിക്കൽ.
ജോർജിയയിലും ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച്, കൊടുങ്കാറ്റ് മണിക്കൂറിൽ 165 മൈൽ വേഗതയിലാണ് വീശുന്നത്. ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരത്ത് ബുധനാഴ്ച രാത്രിയോടെ കാറ്റ് കരതൊടുമെന്നാണ് പ്രവചിക്കുന്നത്.
കനത്ത നാശനഷ്ടമുണ്ടാകുമെന്നാണ് യുഎസ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വിപുലമായ ഒഴിപ്പിക്കൽ പ്രവർത്തനമാണ് ഫ്ലോറിഡയിൽ നടന്നത്. ഒട്ടും സമയമില്ലെന്നും കഴിയുന്നത്ര വേഗം ടാംപാ ബേ മേഖലയിൽ നിന്നും ചുഴലിക്കാറ്റിൻറെ പാതയിൽ നിന്നും ഒഴിഞ്ഞുപോകണമെന്നും ഫ്ലോറിഡ ഗവർണർ റോൺ ഡിസാൻറിസ് അഭ്യർഥിച്ചിരുന്നു.
Post a Comment
0 Comments