കാസര്‍കോട്: പൊലീസ് സംവിധാനത്തിലെ ക്രിമിനലിസവും കൊള്ളരുതായ്മയും ചോദ്യം ചെയ്തും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈമാസം മൂന്നിന് ജില്ലാ പൊലിസ് ഓഫീസ് മാര്‍ച്ച് നടത്തും. സംസ്ഥാനത്ത് ക്രിമിനലുകളുടെ ഒളിത്താവളമായി മാറിയിരിക്കുന്നു. മുന്നണിയിലെ എംഎല്‍എ തന്നെ കേരളത്തെ സംഘപരിവാറിന് മുഖ്യമന്ത്രി തീറെഴുതി കൊടുക്കുകയാണെന്ന് പരസ്യമായി വിളിച്ചുപറയുന്നു.
സമീപ കാലത്ത് ആഭ്യന്തര വകുപ്പില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ നോക്കുമ്പോള്‍ ഒരു നിമിഷം പോലും ആ കസേരയില്‍ ഇരിക്കാന്‍ അര്‍ഹതയില്ല. രാവിലെ 10 മണിക്ക് ഉളിയത്തടുക്ക ജംഗ്ഷനില്‍ നിന്നും തുടങ്ങി ജില്ലാ പൊലിസ് ആസ്ഥാനത്ത് സമാപിക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എകെഎം അഷ്‌റഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. മുസ്ലിം ലീഗ്, യൂത്ത് ലീഗ് സംസ്ഥാന- ജില്ലാ നേതാക്കള്‍ സംബന്ധിക്കും.
Post a Comment
0 Comments