മലപ്പുറം: വിവാദങ്ങള്‍ കനക്കുമ്പോള്‍ പുതിയ പാര്‍ട്ടി രൂപീകരണ പ്രഖ്യാപനവുമായി പി.വി അന്‍വര്‍ എം.എല്‍.എ. ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു. അതേസമയം ദി ഹിന്ദു ദിനപത്രത്തിലെ അഭിമുഖ വിവാദത്തിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ പിവി അന്‍വര്‍ രൂക്ഷവിമര്‍ശനം നടത്തി. ഇന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകമാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.
പുതുതായി രൂപീകരിക്കുന്ന യുവാക്കള്‍ അടക്കമുള്ള പുതിയ ടീം വരുമെന്നും പി വി അന്‍വര്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥികളുണ്ടാവുമെന്നും മതേതരത്തില്‍ ഊന്നി ദളിത്, പിന്നോക്കക്കാരെയും കൂട്ടി ചേര്‍ത്തായിരിക്കും പുതിയ പാര്‍ട്ടിയെന്നും അന്‍വര്‍ വ്യക്തമാക്കി. അതേസമയം ഹിന്ദുവായ ഒരാള്‍ പാര്‍ട്ടി വിട്ടാല്‍ സംഘി, മുസ്ലീം വിട്ടാല്‍ ജമാ അത്തെ ഇസ്ലാമി, ക്രിസംഘി ഇതൊക്കെ സിപിഎം ഉണ്ടാക്കിയതാണെന്നും പി വി അന്‍വര്‍ പറഞ്ഞു. ഇടതുമുന്നണിയില്‍ നിന്ന് പുറത്തുവന്നതിന് ശേഷമാണ് അന്‍വറിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം. പരിപൂര്‍ണ്ണ മതേതര സ്വഭാവുമുള്ള പാര്‍ട്ടി ആയിരിക്കും രൂപീകരിക്കുകയെന്നാണ് അന്‍വറിന്റെ പ്രഖ്യാപനം. തന്റെ ഇപ്പോഴത്തെ പോരാട്ടം രാഷ്ട്രീയ പാര്‍ട്ടിയായി മാറുമെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
'മുഖ്യമന്ത്രിക്ക് പിആറിന്റെ ആവശ്യമില്ല'; മാധ്യമങ്ങള്‍ക്ക് അധിക്ഷേപം, വിവാദങ്ങളില്‍ മന്ത്രി റിയാസ്രാഷ്ട്രീയ പാര്‍ട്ടി അല്ലാതെ സാമൂഹ്യ സംഘനകള്‍ കൊണ്ട് കാര്യമില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു. ഒരു ഹിന്ദു പാര്‍ട്ടി വിട്ടാല്‍ അവനെ സംഘി ആക്കും, ഒരു മുസ്ലിം പാര്‍ട്ടി വിട്ടാല്‍ അവനെ സുഡാപ്പിയാക്കുമെന്നും സിപിഐഎമ്മിനെതിരെ അന്‍വര്‍ വിമര്‍ശനമുന്നയിച്ചു. ആരും ഇല്ലെങ്കിലും ഒറ്റയ്ക്കണേലും കാര്യം പറയുമെന്നും അന്‍വര്‍ പറഞ്ഞു. അതേസമയം നേരത്തെ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെകിലും പിന്നീട് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നില്ലെന്ന് വ്യക്തമാക്ക
Post a Comment
0 Comments