മേല്‍പറമ്പ്: മുസ്‌ലിം യൂത്ത് ലീഗ് യുവജാഗരണ്‍ കാമ്പയിന്റെ ഭാഗമായുള്ള പഞ്ചായത്ത്തല യുവസംഗമം 30ന് മുമ്പ് പൂര്‍ത്തീകരിക്കാന്‍ മുസ്‌ലിം യൂത്ത് ഉദുമ മണ്ഡലം സ്‌പെഷ്യല്‍ മീറ്റ് തീരുമാനിച്ചു. പഞ്ചായത്ത് ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ശാഖാ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുക്കണം. നിയോജക മണ്ഡലം സ്‌പെഷ്യല്‍ മീറ്റ് മുസ്‌ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. സംസ്ഥാന നിരീക്ഷകന്‍ പി.സി നസീര്‍ കണ്ണൂര്‍ കര്‍മ പദ്ധതി അവതരിപ്പിച്ചു. ഒഴിവുവന്ന ട്രഷറര്‍ സ്ഥാനത്തേക്ക് മൊയ്തു തൈരയെ തിരഞ്ഞെടുത്തു.
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഡി കബീര്‍ തെക്കില്‍, ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, ട്രഷറര്‍ എം.ബി ഷാനവാസ്, വൈസ് പ്രസിഡന്റ് ഹാരിസ് അങ്കക്കളരി, ദാവൂദ് പള്ളിപ്പുഴ, ശംസീര്‍ മൂലടുക്കം, ടികെ ഹസൈനാര്‍ കീഴൂര്‍, സുല്‍വാന്‍ ചെമനാട്, അബ്ദുല്‍ സലാം മാണിമൂല, അബൂബക്കര്‍ കടാങ്കോട്, ഖാദര്‍ കോട്ടപ്പാറ, അഡ്വ: പി.എസ് ജുനൈദ്, ഹൈദര്‍ പടുപ്പ്, സൈനുല്‍ ആബിദീന്‍ നശാത്, സിറാജ് മഠം,ശരീഫ് മല്ലത്ത്, തന്‍സീര്‍ കണിയമ്പാടി, ഫഹദ് പരപ്പ, സമീര്‍ അല്ലാമ, റംഷീദ് ബാലനടുക്കം, അഷ്‌റഫ് മാണിമൂല, ഉബൈദ് നാലപ്പാട്, അനീസ് പടിഞ്ഞാര്‍, തസ്്‌ലിം പള്ളങ്കോട്, ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍, സെക്രട്ടറി ബികെ മുഹമ്മദ്ഷാ പ്രസംഗിച്ചു.
Post a Comment
0 Comments