Type Here to Get Search Results !

Bottom Ad

അബൂദാബി കാസ്രോട്ടാര്‍ പത്താം വാര്‍ഷിക ആഘോഷ പരിപാടിയുടെ ടൈറ്റില്‍ പോസ്റ്റര്‍ പ്രകാശനം നടത്തി



അബുദാബി: അബൂദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന കലാപരിപാടിയുടെ 'പത്തരമാറ്റില്‍ പത്താം വര്‍ഷത്തിലേക്ക്' എന്ന ടൈറ്റില്‍ പോസ്റ്റര്‍ അബൂദാബി മദിന സായിദ് ലുലു ജനറല്‍ മാനേജര്‍ റജി. ഒ.എസ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അഫ്‌സല്‍ കെ. സൈദു എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. കൂട്ടായ്മയുടെ പ്രസിഡന്റ് മുഹമ്മദ് ആലംപാടി, ആക്ടിങ് ജനറല്‍ സെക്രട്ടറി താജ് ഷമീര്‍, വൈസ് പ്രസിഡന്റ് നൗഷാദ് ബന്ദിയോട്, ജോയിന്റ് സെക്രട്ടറി തസ്ലി ആരിക്കാടി, എക്‌സിക്യൂട്ടീവ് ഭാരവാഹികളായ ഹസൈനാര്‍ ചേരൂര്‍, ഫജീര്‍ മവ്വല്‍, അച്ചു കടവത്ത് സംബന്ധിച്ചു. ടെലിവിഷന്‍ റിയാലിറ്റി ഷോ ഇന്ത്യന്‍ ഐഡല്‍ വിജയി യുംന അജിന്റെ വിപുലമായ കലാപരിപാടി ജനുവരി ആദ്യവാരം അബൂദാബി ഇന്ത്യന്‍ ഇസ്്‌ലാമിക് സെന്റെറില്‍ അരങ്ങേറും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad