കാസര്‍കോട്: സംസ്ഥാനത്തെ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി നിര്‍ദേശം നല്‍കി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാജഹാനാണ് ചുമതല. ഇത്തരം സ്‌കൂളുകളില്‍ പ്രവേശനത്തിന് വന്‍തുക കോഴ വാങ്ങുന്നുവെന്നും ചില സ്‌കൂളുകള്‍ എന്‍.ഒ.സി പോലുമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്നുമുള്‍പ്പെടെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തലത്തില്‍ നടപടിക്കൊരുങ്ങുന്നത്. ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ കണ്ടെത്തി തടയിടുകയാണ് ലക്ഷ്യം.
എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പോലുമുള്ള ഫീസ് ഘടന ഞെട്ടിക്കുന്നതാണ്. ചില സ്‌കൂളില്‍ അഞ്ചു ലക്ഷം വരെ ഡൊണേഷനായും 50,000 രൂപ വരെ ത്രൈമാസ ഫീസായും വാങ്ങുന്നു. എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി.ഇ തലങ്ങളിലു ള്ള അന്വേഷണമാണ് ഇതിനായി നടത്തുക. വേ ണ്ടത്ര ക്ലാസ് മുറികളില്ലാതെയും ലൈസന്‍സ് ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ടിനു ശേഷം തുടര്‍നടപടി സ്വീകരിക്കും.
കാസര്‍കോട് ജില്ലയിലടക്കം അംഗീകാരമില്ലാതെ നിരവധി സ്‌കൂളുകളാണ് വിവിധ പേരുകളില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ പ്രവേശനത്തിന് വന്‍ ഫീസാണ് വാങ്ങുന്നത്. പ്രീപൈമറി ക്ലാസുകളിലടക്കം അമ്പതിനായിരവും അതിലേറെയും പ്രവേശനത്തിന് ഫീസ് വാങ്ങുന്ന സ്‌കൂളുകളുമുണ്ട്. വിവിധ സംഘടനയുടെയും മതത്തിന്റെയും പേരില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്‌കൂളുകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് തന്നെയാണ് ആവശ്യം.
Post a Comment
0 Comments