കാസര്‍കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെയും പോഷക സംഘടനകളെയും സജീവമാക്കുന്നതിനു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഒക്ടോബര്‍ ഒന്നു മുതല്‍ 30 വരെ വാര്‍ഡുകളില്‍ നടത്താന്‍ തീരുമാനിച്ച പഞ്ചായത്ത്തല വാര്‍ഡ് കണ്‍വന്‍ഷന്‍ പതിനൊന്നാം വാര്‍ഡ് ബണ്ടിച്ചാലില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. പുതിയതായി പാര്‍ട്ടിയിലേക്ക് കടന്നു വന്നവര്‍ക്ക് കല്ലട്ര മാഹിന്‍ ഹാജി അംഗത്വവും നല്‍കി സ്വീകരിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കളനാട് മുഖ്യാതിഥിയായി. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ഹാജി മാവുവളപ്പില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റുമാരായ സി.എം മുസ്തഫ, ബി.യു അബ്ദുല്‍ റഹിമാന്‍ ഹാജി, കെ.ടി നിയാസ്, സെക്രട്ടറിമാരായ സി.എച്ച് മുഹമ്മദ്, അഫ്‌സല്‍ സിസ്‌ളു, യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ്് റൗഫ് ബായിക്കര, യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കര്‍ കടാങ്കോട്, വാര്‍ഡ് മെമ്പര്‍ മറിയാ മാഹിന്‍. വാര്‍ഡ് വനിതാ ലീഗ് ഭാരവാഹികളായ ഫൗസിയ, ബീഫാത്തിമ, ആയിഷ സംസാരിച്ചു. വാര്‍ഡ് ജനറല്‍ സെക്രട്ടറി ഇബ്രാഹിം തുരുത്തി സ്വാഗതവും ട്രഷറര്‍ സത്താര്‍ എയ്യള നന്ദിയും പറഞ്ഞു.
Post a Comment
0 Comments