കാസര്‍കോട്: യുവാവിനെ വനത്തിനുള്ളില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അഡൂര്‍ വെള്ളക്കാനയിലെ സുധാകരന്‍ എന്ന ചിതാനന്ദനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ഗണപ്പനായക്കിന് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി ഒന്ന് ജഡ്ജ് എ. മനോജ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
2019 ഫെബ്രുവരി ഏഴിന് ഉച്ചക്ക് രണ്ടിന് മണിയോടെ അഡൂര്‍ റിസര്‍വ് ഫോറസ്റ്റില്‍പ്പെട്ട വെള്ളക്കാന ഐവര്‍ക്കുഴി എന്ന സ്ഥലത്താണ് ചിതാനന്ദനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലേദിവസം വൈകിട്ട് ആറരമണിക്ക് സംഭവസ്ഥലത്തുവച്ച് പ്രതി ചിതാനന്ദനെ കഴുത്ത് ഞെരിച്ചും തലയില്‍ കല്ല് കൊണ്ടിടിച്ചും കൊലപ്പെടുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിയായ ഗണപ്പനായക്ക് മുമ്പ് മറ്റൊരു ബന്ധുവായ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ്. ജയിലില്‍ നിന്നും ഇറങ്ങി ഒന്നര വര്‍ഷത്തിനുള്ളിലാണ് രണ്ടാമത്തെ കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട ചിതാനന്ദന്‍ പ്രതിയുടെ കവുങ്ങിന്‍ തോട്ടത്തില്‍ നിന്ന് അടക്കമോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു കൊലപാതകം.
ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം.എ മാത്യു, എ വി ജോണ്‍ എന്നീ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരാണ് അന്വേഷണം നടത്തിയ കേസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ പ്രേംസദനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂടര്‍ ഇ. ലോഹിതാക്ഷന്‍, അഡ്വ.ആതിര ബാലന്‍ എന്നിവര്‍ ഹാജരായി.
Post a Comment
0 Comments