കാഞ്ഞങ്ങാട്: കടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചും തല നിലത്ത് അടിച്ചും കൊലപ്പെടുത്തി. പാറപ്പള്ളി കണ്ണോത്ത് കക്കാട്ടെ എം.ടി ബീന (42) നെയാണ് ഭര്‍ത്താവ് കെ. ദാമോധരന്‍ (55) അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ്. ഞായറാഴ്ച്ച പുലര്‍ച്ചെ 2.30 മണിയോടെയാണ് സംഭവം.
പുലര്‍ച്ചെ 5.45 ഡല്‍ഹിയില്‍ മൊബൈല്‍ ആക്‌സസറീസ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഏക വിശാലിനെയും ഭാര്യയുടെ സഹോദരി മടിക്കൈ കാഞ്ഞിരപ്പൊയില്‍ കുരങ്ങനടിയില്‍ താമസിക്കുന്ന പുഷ്പയെയും ഫോണില്‍ വിളിച്ചു ബീന കൊലപ്പെടുത്തിയെന്ന വിവരം അറിയിക്കുകയായിരുന്നു.പുഷ്പ ഉടനെ ദാമോദരന്റെ ബന്ധുവായ പ്രഭാകരനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. വിട്ടിലേക്ക് വഴി യില്‍ വെച്ച് ദാമോദരനെ കണ്ടുവെങ്കിലും ഭാര്യയെ കൊലപ്പെടുത്തിയ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സംഭവസ്ഥലത്തേക്ക് പുറപ്പെടുന്നതിനിടെ അമ്പലത്തറയില്‍ ദാമോധരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം ഉച്ചയോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നാം മൈലില്‍ ചകിരി കമ്പനിയിലെ ജീവനക്കാരിയാണ് ബീന. ചിറ്റയമാണ് മാതാവ്
Post a Comment
0 Comments